മസിൽ വർധിപ്പിക്കാൻ മരുന്ന്; 'ദ് മോൺസ്റ്റർ'ക്ക് ദാരുണാന്ത്യം

മസിൽ വർധിപ്പിക്കാൻ ശരീരത്തിൽ സിന്തോൾ എന്ന മരുന്ന്  കുത്തിവെച്ച ബ്രസീലിയൻ ബോഡി ബിൽഡർക്ക് ദാരുണാന്ത്യം. 55കാരനായ വാൽഡിർ സെഗാറ്റോയാണ് അന്തരിച്ചത്. ഡോക്ടറുമാരുടെ എതിർപ്പ് വകവെയ്ക്കാതെ വാൽഡിർ മരുന്ന് ഉപയോഗിക്കുകയായിരുന്നു. ഇത് ഹൃദയാഘാതത്തിലേക്ക് നയിച്ചെന്നാണ് റിപ്പോർട്ടുകൾ.

'ദ് മോൺസ്റ്റർ'  എന്നായിരുന്നു ഇയാൾ നാട്ടിൽ അറിയപ്പെട്ടിരുന്നത്. ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങൾ ഇയാൾ വാൾഡിർ സിന്തോൾ എന്ന അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു. ഹോളിവുഡ് നടനായ അർനോൾഡും മാർവിൽ ചിത്രമായ ഹൾക്കുമായിരുന്നു ഇയാളുടെ മാതൃക.

കൂടുതൽ സമയവും സെഗാറ്റോ ചെലവിട്ടിരുന്നത് ബോഡി ബിൽഡിങ്ങിനാണ്. സിന്തോൾ ഉപയോഗിക്കുന്നത് ശരീര സൗന്ദര്യം വർധിപ്പിക്കുമെങ്കിലും നിരവധി ആന്തരിക പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഡോക്ടറുമാർ ഇതേ കുറിച്ച് പലതവണ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. പക്ഷേ സെഗറ്റോ പിന്മാറാൻ തയാറല്ലായിരുന്നു. വീട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അകന്നുകഴിയുകയായിരുന്നു സെഗറ്റോ.