റോഡിലെ കുഴിയിൽ വീണ് യാത്രക്കാരന്റെ മരണം: അന്വേഷിക്കുമെന്ന് മന്ത്രി

ആലുവ- പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ  മുഹമ്മദ് റിയാസ്. റോഡ് അറ്റകുറ്റപണി നടത്തിയതിലെ വീഴ്ച പരിശോധിച്ചാവും നടപടി സ്വീകരിക്കുക. മരണം ഉണ്ടാവാൻ പാടില്ലാത്തതും ദുഃഖകരവുമാണ്. അറ്റകുറ്റ പണിയില്‍ അപാകതയില്ലെന്ന് കണ്ടെത്തിയ വിജിലൻസ് റിപ്പോർട്ടും പരിശോധിക്കും. റോഡ് വീണ്ടും ടാർ ചെയ്തു പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.