രാകേഷിന്റെ മൃതദേഹവും കണ്ടെത്തി; മരണം മൂന്ന്

അച്ചന്‍കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ രാകേഷിന്റെ മൃതദേഹം കണ്ടെത്തി. വള്ളം മറിഞ്ഞ വലിയപെരുമ്പുഴയില്‍ കടവില്‍ നിന്ന് ഒരുകിലോമീറ്റര്‍ അകലെ പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. രാകേഷിനൊപ്പം അപകടത്തില്‍പ്പെട്ട ആദിത്യന്‍, വിനീഷ് എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തിയിരുന്നു.