പെൺകടുവയ്ക്കായി ആൺകടുവകളുടെ പൊരിഞ്ഞ പോരാട്ടം; അപൂർവ വിഡിയോ

ഒരു പെൺകടുവയെ സ്വന്തമാക്കുവാൻ രണ്ട് ആൺ കടുവകൾ പോരടിക്കുന്നത് അപൂർവ്വങ്ങളിൽ അപൂർവമായ സംഭവമാണ്. എന്നാൽ അത്തരമൊരു വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഓഫീസർ സുശാന്ത നന്ദ. മധ്യപ്രദേശിലെ കൻഹ നാഷണൽ പാർക്കിലെ മുക്കി സോണിൽ നിന്നുമാണ് ഈ വിഡിയോ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ചിത്രീകരിച്ചത്.  

വിഡിയോ കണ്ടു തുടങ്ങുമ്പോൾ രണ്ട് കടുവകൾ ശാന്തരായി നടന്നു വരികയാണെന്ന് തോന്നും. എന്നാൽ പിന്നാലെ പൊരിഞ്ഞ പോരാട്ടം തന്നെയാണ്. ഇതെല്ലാം നോക്കി നിൽക്കുന്ന പെൺകടുവയേയും വിഡിയോയില്‍ കാണാം. വളരെ രസകരമായ കമന്റുകളാണ് വിഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതും