പാമ്പിനെ സ്കിപ്പിങ് റോപ്പാക്കി ചാടുന്ന യുവാവ്; അമ്പരപ്പിച്ച് വിഡിയോ; രോഷം

പാമ്പിനെ ഹെയർ ബാൻഡാക്കി തലയിൽ കെട്ടി മാളിൽ കറങ്ങിയ യുവതിയുടെ വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇപ്പോഴിതാ മറ്റൊരു ദൃശ്യമാണ് സോഷ്യൽ മീഡിയയെ കൗതുകപ്പെടുത്തുന്നത്. പാമ്പിനെ സ്കിപ്പിങ് റോപ്പാക്കി ചാടുന്ന യുവാവിന്റെ വിഡിയോ ആണിത്. യുവാവ് പാമ്പിന്റെ തലയിലും വാലിലും പിടിച്ച്  കുറുകെ ചാടുകയാണ്.  ഇടയ്ക്ക് ആ യുവാവിന്റെ കയ്യിൽ നിന്നും പാമ്പിന്റെ പിടി വിട്ടുപോകുന്നുമുണ്ട്. വിഡിയോ ഞെട്ടിക്കുന്നതാണ്. വൻ രോഷവും ഉയരുന്നുണ്ട്. മിണ്ടാപ്രാണിയോട് എന്തിന് ഈ ക്രൂരത എന്നാണ് പലരും ചോദിക്കുന്നത്. ഇയാളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുക എന്നും വിഡിയോ കണ്ടവർ പ്രതികരിക്കുന്നു.

വിഡിയോ കാണാം: