'പ്രളയ ബാധിതര്‍ക്കൊപ്പം'; 25 ലക്ഷം വീതം സഹായം; താങ്ങായി അല്ലു അര്‍ജുനും ചിരഞ്ജീവിയും

ആന്ധ്രാപ്രദേശിലെ പ്രളയക്കെടുതിയില്‍ സഹായവുമായി സിനിമാലോകം. തെലുങ്ക് നടന്‍ അല്ലു അര്‍ജുനാണ് ഏറ്റവും ഒടുവിലായി വലിയ തുക ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തത്. 25 ലക്ഷം രൂപ അല്ലു അര്‍ജുന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവ നല്‍കി. ആന്ധ്രയിലെ ദുരിതം അനുഭവിച്ചവര്‍ക്കൊപ്പമുണ്ടെന്ന കുറിപ്പോടെയാണ് നടന്‍ ഇക്കാര്യം ട്വീറ്റ് ചെയ്തത്. 

മറ്റ് പ്രമുഖരും സഹായവുമായി രംഗത്തെത്തി. മെഗാസ്റ്റാര്‍ ചിരഞ്ജീവിയും മകനും 25 ലക്ഷം വീതം സംഭാവന നല്‍കി. 'വെള്ളപ്പൊക്കവും കനത്ത മഴയുമുണ്ടാക്കിയ നാശനഷ്ടങ്ങള്‍ വേദനിപ്പിക്കുന്നതാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ സഹായ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കുന്നു.'.എന്ന് ചിരഞ്ജീവി ട്വീറ്റ് ചെയ്തു. അതേസമയം, നടന്‍മാരായ റാം ചരണ്‍, എന്‍ ടി റാമ റാവു, മഹേശ് ബാബു എന്നിവരും 25 ലക്ഷം രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതായി അറിയിച്ചു.