നടി സാന്ദ്ര തോമസിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു

ഡെങ്കിപ്പനി കൂടി രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് നടി സാന്ദ്ര തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടിയുടെ സഹോദരി സ്നേഹയാണ് ഈ വിവരം അറിയിച്ചത്.

‘ഹൃദയമിടിപ്പും രക്തസമ്മർദവും കൂടിയതിനെ തുടർന്ന് ചേച്ചിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടർമാരുടെ വിശദപരിശോധനയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഐസിയുവിൽ ആയിട്ട് ഇപ്പോൾ രണ്ട് ദിവസം പിന്നിടുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്. നിങ്ങളുടെ എല്ലാവരുടെയും പ്രാർഥന ഒപ്പം വേണം.’–സ്നേഹ കുറിച്ചു