ഇനി ആരോടും ഇങ്ങനെ ചെയ്യില്ല; അശ്ലീല കമന്റിട്ടയാൾ മാപ്പ് പറഞ്ഞു: സാന്ദ്ര

നടിയും നിർമാതാവുമായ സാന്ദ്ര തോമസിനെതിരെ സോഷ്യൽ മീഡിയയിലൂടെ വന്ന അപകീർത്തികരമായ കമന്റ് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. സംഗീത സംവിധായകൻ കൈലാസ് മേനോനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. ശ്രദ്ധകിട്ടാൻ നഗ്നയായി വരണം എന്നാണ് സാന്ദ്രയുടെ വിഡിയോയ്ക്ക് ഒരാൾ പൊതു ഗ്രൂപ്പിൽ ഇട്ട കമന്റ്. ഇപ്പോഴിതാ അയാൾ തന്നെ സാന്ദ്രയോട് മാപ്പ് പറഞ്ഞിരിക്കുകയാണ്. ഇക്കാര്യം സാന്ദ്രയാണ് സോഷ്യൽ മീഡിയയിൽ വ്യക്തമാക്കിയത്.

കമന്റ് ഇട്ടയാൾക്ക് സാന്ദ്ര നേരിട്ട് മെസേജ് അയച്ചിരുന്നു. ഒരു പെൺകുട്ടിയുടെ അച്ഛനായ അയാൾ അത്തരത്തിൽ സാംസാരിച്ചതിൽ അയാളുടെ കുടുംബത്തെ കുറിച്ച് ഓർത്ത് ദുഃഖം തോന്നുന്നു എന്നാണ് പറഞ്ഞത്. ക്ഷമ പറഞ്ഞ് ആരോടും അങ്ങനെ ചെയ്യില്ല എന്ന് അദ്ദേഹം മാപ്പു പറയുകയായിരുന്നു. 

സാന്ദ്ര തോമസ് തന്റെ 2 വയസ്സുള്ള ഇരട്ടക്കുട്ടികളെ കിണറ്റിൻ കരയിൽ നിർത്തി തലയിൽ വെള്ളമൊഴിക്കുന്ന വിഡിയോയിലാണ് ഇയാൾ മോശം കമന്റ് ഇട്ടത.്