35,000 രൂപയുടെ ബെൽറ്റ് വാങ്ങി മകൾ; കണ്ണു തള്ളി അമ്മ; വൈറൽ വിഡിയോ

മകള്‍ വാങ്ങിയ ആഢംബരബെൽറ്റ് കണ്ട് പകച്ചു പോയ അമ്മയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇത് സ്കൂൾ ബെല്‍റ്റ് പോലിരിക്കുന്നുവെന്നായിരുന്നു അമ്മയുടെ ആദ്യ പ്രതികരണം. ആഡംബര ഫാഷൻ ബ്രാൻഡായ ഗൂച്ചിയുടെ 35,000 രൂപ വിലവരുന്ന ബെൽറ്റാണ് മകൾ വാങ്ങിയ.  ചാബി ഗുപ്ത എന്ന യുവതിയാണ് അമ്മ അനിത ഗുപ്തയ്ക്ക് ഒപ്പമുള്ള ഈ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

''ഇത് ഡൽഹി പബ്ലിക് സ്കൂളിന്റെ ബെൽറ്റല്ലേ ? എത്രയായി എന്നായിരുന്നു'', എന്ന അമ്മയുടെ ചോദ്യം കാഴ്ചക്കാരിൽ ചിരിയുണർത്തുകയാണ്. 35,000 എന്ന് ചാബി മറുപടി നൽകി. ഇതോടെ അമ്മയുടെ അമ്പരപ്പ് കൂടി. ‘ഈ ബെൽറ്റിന് 35000 രൂപയോ ? എന്താണിതിന് ഇത്ര പ്രത്യേകത ? ഇതിലെന്താണ് GG എന്നെഴുതിയിരിക്കുന്നത് ? ഇത് നിനക്ക് 150 രൂപയ്ക്ക് മറ്റെവിടെ നിന്നെങ്കിലും കിട്ടുമായിരുന്നു. നിനക്കാകെ അറിയുക പണം പാഴാക്കാനാണ്’ എന്നു തുടങ്ങി അമ്മയുടെ സംഭാഷണം തുടരുകയാണ്. 

വിഡിയോ കാണാം: