പ്രിയം പഴയ വാഹനങ്ങളോട്; പുനര്‍നിര്‍മിക്കുന്ന വര്‍ക്ക്ഷോപ്പും; കൗതുകം

പുതിയ വാഹനങ്ങളാണോ പഴയവാഹനങ്ങളാണോ ഏറെ ഇഷ്ടം എന്ന് പാലക്കാട് സ്വദേശി രാജേഷ് അമ്പാളിനോട് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളു പഴയവാഹനങ്ങള്‍. തുരുമ്പെടുത്ത് നശിക്കാറായ വാഹനമായാലും പറയുന്ന വിലകൊടുത്തു വാങ്ങും. ഇന്ന് അദേഹത്തിന്‍റെ പക്കല്‍ 19 വാഹനങ്ങളുണ്ട് 1933 മോഡല്‍ മുതലുള്ള വാഹനങ്ങളാണ്  ശേഖരത്തിലുള്ളത്. ഈവാഹന പ്രേമം രാജേഷിനെ ഇത്തരം വാഹനങ്ങള്‍ പുനര്‍നിര്‍മിക്കുന്ന ഒരു വര്‍ക്ക്ഷോപ്പ് തുടങ്ങാന്‍ പ്രേരിപ്പിച്ചു.