സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ; കാറിന് ഭാഗ്യരക്ഷ; വൈറൽ വിഡിയോ

എതിരെ വാഹനം വരുന്നുണ്ടെങ്കിൽ മറികടക്കാൻ ശ്രമിക്കരുത് എന്ന പ്രാഥമിക നിയമം പോലും പാലിക്കാതെ മരണയോട്ടം ഓടുന്ന സ്വകാര്യ ബസ്. രണ്ടു ബസുകളുടെ ഇടയിൽ പെട്ട കാർ ഭാഗ്യം കൊണ്ടു മാത്രമാണ് അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്. ഇതിന്റെ വിഡിയോ ആണിപ്പോൾ വൈറലാകുന്നത്. 

സ്വകാര്യ ബസുകൾ പലപ്പോഴും നിരത്തിൽ മല്‍സരയോട്ടമാണ് നടത്താറുള്ളത്. ഇത് വലിയ അപകടങ്ങൾ വരുത്തിവയ്ക്കാറുമുണ്ട്. സമയം പാലിക്കാനെന്ന പേരിൽ ഇവർ നടത്തുന്ന മരണപ്പാച്ചിൽ നിരപരാധികളുടെ ജീവനായിരിക്കും തുലാസിലാക്കുക. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ വിഡിയോ.

ബസിൽ ഇരുന്ന ആരോ പകർത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് ബസ് ഡ്രൈവർക്കെതിരെ നടപടി എടുത്തിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.