ഓൺലൈൻ വഴി 5 ലക്ഷത്തിന്റെ പൂച്ചക്കുട്ടിയെ വാങ്ങി; എത്തിയത് കടുവക്കുട്ടി..!

ഓൺലൈൻ വഴി വിലകൂടിയ വളർത്തുപൂച്ചയെ വാങ്ങിയ ദമ്പതികൾക്ക് ലഭിച്ചത് മൂന്നുമാസം പ്രായമുള്ള കടുവകുട്ടി. ഇതോടെ ഫ്രഞ്ച് ദമ്പതികൾ നിയമക്കുരുക്കിലായി. സാവന്ന ക്യാറ്റ് എന്ന വലിയ ഇനം പൂച്ചയെയാണ് ഇവർ ഓൺലൈൻ വഴി വാങ്ങിയത്. ഇതിന് ഏകദേശം 5 ലക്ഷത്തിലേറെ രൂപയും അടച്ചിരുന്നു. 2018ലാണ് ദമ്പതികൾ പൂച്ചയെ ബുക്ക് ചെയ്യുന്നതും വാങ്ങുന്നതും.

എന്നാൽ ഒരാഴ്ച കഴിഞ്ഞപ്പോഴാണ് പൂച്ചക്കുട്ടിയുടെ പെരുമാറ്റത്തിൽ ദമ്പതികൾക്ക് സംശയം വന്നത്. ഇതോടെ ഇവർ പൊലീസിനെ സമീപിച്ചു. അപ്പോഴാണ് ഇത് ഇന്തോനേഷ്യയിലെ സുമാത്രൻ കടുവക്കുട്ടിയാണെന്ന് കണ്ടെത്തുന്നത്.  പിന്നാലെ രണ്ടുവർഷം നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് കുറ്റവാളികളെ പിടികൂടുന്നത്. 

സംരക്ഷിത വർഗങ്ങളായ കടുവകളെ മതിയായ രേഖകളും അനുമതിയുമില്ലാതെ കടത്തിയതനടക്കം ദമ്പതികളുൾപ്പെടെ ഒൻപതു പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.