‘വിശ്വസിക്കാന്‍ പറ്റുന്നില്ല..’; അമ്പരപ്പ് മാറാതെ ദേവിക ലൈവില്‍: വിഡിയോ

പ്രാധാനമന്ത്രി ട്വിറ്ററിൽ അഭിനന്ദിച്ചതിന്റെ അമ്പരപ്പ് വിട്ടുമാറിയിട്ടില്ല ദേവികയ്ക്ക്. വിശ്വസിക്കാൻ പറ്റുന്നില്ല, ഒരുപാട് സന്തോഷം തോന്നുന്നു, പാട്ടുപാടുമ്പോൾ വിചാരിച്ചില്ല ഇത്രയും ശ്രദ്ധിക്കപ്പെടുമെന്ന്. പ്രധാനമന്ത്രി അനുമോദിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കാന്‍  ദേവിക മനോരമ ന്യൂസില്‍ തൊട്ടുപിന്നാലെ ലൈവിലെത്തി. ‘ഏകഭാരതം  ശ്രേഷ്ഠഭാരതത്തിന്റെ’ ഭാഗമായാണ് പാട്ടുപാടിയത്. ഹിമാചലിലെ മുഖ്യമന്ത്രി അങ്ങോട്ട് ക്ഷണിച്ചിട്ടുണ്ട്. എകെ ബാലൻ സാർ വിളിച്ചിരുന്നു– ദേവിക പറഞ്ഞു. വിഡിയോ കാണാം. 

ദേവിക അഭിമാനമെന്ന് പ്രധാനമന്ത്രി പറഞ്ഞത് ഇതുസംബന്ധിച്ച മനോരമ ന്യൂസ് വാര്‍ത്ത ട്വീറ്റ് ചെയ്താണ്. ദേവികയുടെ ആലാപനം ‘ഏകഭാരതം  ശ്രേഷ്ഠഭാരതത്തിന്റെ’അന്തസത്ത ശക്തിപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം തിരുമല സ്വദേശിനിയാണ്  ഒന്‍പതാംക്ലാസുകാരി ദേവിക. 

ഹിമാചൽ പ്രദേശിന്റെ തനത് നാടോടി ഗാനം അതിമനോഹരമായി പാടി ദേശീയ ശ്രദ്ധ നേടിയത് മലയാളിയായ ഒപതാം ക്ലാസുകാരിയാണ്. ചംപാ കിത്തനി ദൂർ എന്ന ഗാനം പാടിയ എസ്.എസ്.ദേവികയെ ഹിമാചലിലേക്ക് മുഖ്യമന്ത്രി ജയ്റാം ഠാക്കുർ ക്ഷണിക്കുക പോലും ചെയ്തു. സമൂഹമാധ്യമങ്ങളിൽ നാൽപ്പത് ലക്ഷത്തിലേറെപ്പേരാണ് ദേവികയുടെ ഗാനം ആസ്വദിച്ചത്. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്ത മനോരമ ന്യൂസ് വാര്‍ത്ത കാണാം. 

ഇപ്പോൾ നാൽപതു ലക്ഷത്തിലധികം പേരാണ് ഇതിനോടകം സമൂഹമാധ്യമത്തിലൂടെ ദേവികയുടെ പാട്ട് കണ്ടത്.