'ഗേറ്റിൽ' തിളങ്ങി ആദ്യ അട്ടപ്പാടിക്കാരൻ; അക്ഷരവെളിച്ചമായത് ഈ മാഷ്

അട്ടപ്പാടിയിൽ നിന്ന് ആദ്യമായി ഒരു വിദ്യാർഥി പാലക്കാട് ഐഐടിയിൽ പ്രവേശനം നേടി. ഗേറ്റ് പരീക്ഷയിലൂടെ എംടെക്കിന് പ്രവേശനം നേടിയത് കല്‍ക്കണ്ടിയൂരിലെ എം കൃഷ്ണദാസാണ്. നൂറിലധികംപേര്‍ക്ക് അക്ഷരവെളിച്ചമായ പട്ടഞ്ചേരിയിലെ അധ്യാപകനായ വിജയശേഖരനാണ് കൃഷ്ണദാസിന് വഴികാട്ടിയായത്.

അട്ടപ്പാടി കോട്ടത്തറ കൽക്കണ്ടിയൂരിലെ മാക്കുലൻ സാവിത്രി ദമ്പതികളുടെ മൂത്ത മകനായ കൃഷ്ണദാസ് അഞ്ചാം ക്ലാസ് മുതലാണു പട്ടഞ്ചേരി ട്രൈബൽ ഹോസ്റ്റലിൽ താമസിച്ചുപഠിക്കാനെത്തിയത്.അന്നേ തുടങ്ങിയതാണ് പട്ടഞ്ചേരിയിലെ വിജയശേഖരന്‍ മാഷിന്റെ ശിഷ്യനായി കൃഷ്ണദാസിന്റെ പഠനം. ഇപ്പോള്‍ ഗേറ്റ് പരീക്ഷയിലും മികവ് നേടി. പാലക്കാട് െഎെഎടിയില്‍ എംടെക്കിന് പ്രവേശനം നേടി കൃഷ്ണദാസ്. അട്ടപ്പാടിക്കാര്‍ക്കും അഭിമാനം.

തന്റെ വീടിനോട് ചേര്‍ന്ന കെട്ടിടത്തിലാണ് കെ.വിജയശേഖരന്റെ അധ്യാപനം.വണ്ടിത്താവളം കെകെഎംഎച്ച്എസ് സ്കൂളില്‍ നിന്ന് വിരമിച്ചശേഷം കൃഷ്ണദാസിനെപ്പോലെ പിന്നാക്കവിഭാഗത്തിലുളള നൂറിലധികംപേര്‍ക്കാണ് ദശാബ്ദങ്ങളായി സൗജന്യവിദ്യാഭ്യാസം നല്‍കിയത്. ഉന്നതവിദ്യാഭ്യാസത്തിലൂടെ ജോലിനേടിയവര്‍ നിരവധി.

     

പ്രത്യേകസമയമില്ല. വടിയെടുത്ത് പഠിപ്പിക്കലുമില്ല.. സംശയമുളളത് പറഞ്ഞുകൊടുക്കുന്നതാണ് രീതി. തീര്‍ത്തും സൗജന്യപഠനം.