കോവിഡ്കാലത്തെ ഓണം; മാറ്റമില്ലാതെ കോട്ടൂരെ പകിടകളി; ആവേശമേറ്റി കാഴ്ചക്കാർ

ഓണക്കളികളിൽ ഒഴിച്ചുകൂടാനാകാത്ത ആവേശ പോരാട്ടമാണ് പകിടകളി. ഗൃഹാതുര സ്മരണകളിലേക്ക് പകിടകളി ചേക്കേറിയെങ്കിലും മലപ്പുറത്തെ കോട്ടൂർ ഗ്രാമം ഇന്നും പകി ടകളിയുടെ ലഹരിയിലാണ്. കോവിഡ് കാലത്തെ പകിടകളി എങ്ങനെയാണെന്ന് കാണാം.

ഓണമെത്തിയതോടെ പഴമയുടെ പകിട്ട് ചോരാതെ പകിടകളങ്ങൾ സജീവമായി. കോവിഡിനെ തോൽപ്പിച്ച് പകിട കരുക്കൾ ഉരുണ്ടുതുടങ്ങി.

നൂറുകണക്കിന് കാഴ്ച്ചക്കാരുടെ നടുവിൽ നിന്ന് വീടുമുറ്റത്തേക്ക് പകിടക്കളം മാറ്റി വരച്ചെങ്കിലും ആവേശം ഒരു പൊടിക്കും കുറഞ്ഞിട്ടില്ല. കാണാൻ പുതിയ കാഴ്ച്ചക്കാരുമുണ്ട്. 

പഴമക്കാരുടെ മനസിൽ കോവിഡ് വരുത്തിയ നിരാശയുണ്ടെങ്കിലും വീറോടെ അവർ ഇന്നും കളികളത്തിലുണ്ട്.