ഇണയ്ക്കായി പോരാട്ടം; കേമത്തം സ്ഥാപിക്കാൻ ചേരകളുടെ യുദ്ധം; വൈറൽ

ആരാണ് കേമൻ എന്ന് സ്ഥാപിക്കാന്‍ രണ്ട് വലിയ പാമ്പുകള്‍ തമ്മില്‍ അടി കൂടുന്നതിന്റെ ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തോട്ടിലെ വെളളത്തില്‍ പരസ്പരം പോരടിച്ച ശേഷം കരയ്ക്ക് കയറിയും ആക്രമണം തുടരുന്നതിന്റെ വ‌ിഡിയോയയാണ് വ്യാപകമായി പ്രചരിക്കുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ഇണയെ ഒപ്പം നിര്‍ത്താനും പ്രദേശത്തിന്റെ ആധിപത്യം സ്ഥാപിക്കാനുമാണ് പരസ്പരം കൊത്തുകൂടുന്നതെന്ന് സുശാന്ത നന്ദ കുറിച്ചു. ഒറ്റ നോട്ടത്തില്‍ ഇണ ചേരുന്നതാണെന്ന് തോന്നാം. എന്നാല്‍ ആധിപത്യം സ്ഥാപിക്കാന്‍ ആണ്‍ ചേര പാമ്പുകള്‍ തമ്മിലുളള പോരാട്ടമാണ് ദൃശ്യങ്ങളിലെന്നും സുശാന്ത നന്ദ വിശദീകരിക്കുന്നു.

പരസ്പരം ചുറ്റിവളഞ്ഞ് പോരടിക്കുകയാണ് പാമ്പുകള്‍. ഒരാളുടെ പത്തി താഴുന്നത് വരെ പോരാട്ടം തുടരുന്നതാണ് സാധാരണയായി സംഭവിക്കാറെന്നാണ് ഇത്തരം ആക്രമണരീതിയെ കുറിച്ച് നാഷണല്‍ ജോഗ്രഫിക്കിന്റെ വിശദീകരണം. ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.