മുട്ടയില്‍ കുരുമുളക് കൂടി; വാക്വം ക്ലീനർ കൊണ്ട് നീക്കാൻ ശ്രമം; ഒടുവിൽ: വിഡിയോ

ചോപ്ഡ് എഗ്ഗ് ഉണ്ടാക്കാൻ നോക്കിയ ആൾക്ക് അമളി പറ്റി. കുരുമുളക് പൊടി വിതറിയപ്പോൾ അൽപം കൂടിപ്പോയി. മുട്ട പൊട്ടിച്ച് തിളക്കുന്ന വെള്ളത്തിൽ വച്ചു വേവിച്ചെടുക്കുന്ന രീതിയാണ് ചോപ്ഡ് എഗ്ഗ്. പക്ഷേ അധികം വന്ന കുരുമുളക് നീക്കം ചെയ്യാൻ ഉപയോഗിച്ച് മാർഗം വിചിത്രമാണ്. ഇതിന്റെ വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. 

ചോപ്ഡ് എഗ്ഗിന് മുകളിൽ വിതറിയ കൂടുതലായുള്ള കുരുമുളകുപൊടി നീക്കം ചെയ്യാൻ വാക്വം ക്ലീനറാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ആദ്യം കുരുമുളകുപൊടി സുഗമമായി നീക്കം ചെയ്യാൻ സാധിക്കുന്നുണ്ട്. അവസാനം മുട്ടയുൾപ്പെടെ വാക്വം ക്ലീനറിന്റെ ഉള്ളിലേക്ക് കയറിപ്പോയി. പാത്രം കാലിയായിട്ടാണ് വിഡിയോ അവസാനിക്കുന്നത്. 

ട്വിറ്ററിൽ പങ്കുവച്ച വിഡിയോ വളരെ വേഗമാണ് വൈറലായത്. നിരവധി പേരാണ് ഇത് ഷെർ ചെയ്തിരിക്കുന്നത്. 47.5 മില്യൺ കാഴ്ചക്കാരാണ് ഇപ്പോൾ ഇതിനുള്ളത്.