കലക്ടര്‍ ബ്രോയുടെ വരികള്‍; പൊറോട്ടയ്ക്കായി ഇതാ ഒരു രോഷപ്പാട്ട്: വൈറല്‍

പൊറോട്ട ചൂടന്‍ ചര്‍ച്ചയായപ്പോള്‍ വേറിട്ട പ്രതിഷേധമായി രോഷപ്പാട്ട്.  ഹാഷ്ടാഗുകൾ ട്രെൻഡിങ് ആവുന്നത്തിന്റെ പശ്ചാത്തലത്തിൽ പൊറോട്ടയുടെ ജി എസ് ടി വർദ്ധനവിനെതിരെയുള്ള മലയാളി പ്രതിഷേധങ്ങളിൽ ഇത് വേറിട്ട് നില്‍ക്കുന്നു.  

ഫെയ്സ്ബുക്ക് കൂട്ടായ്മയായ മല്ലു കഫെയാണ് പൊറോട്ട സോങ്ങ് പുറത്തിറക്കുന്നത്, മല്ലു കഫെക്കു വേണ്ടി ഗ്രൂപ്പിലെ തന്നെ അംഗമായ പ്രശാന്ത്  ഐ.എ.എസ് ആണ് വരികൾ എഴുതിയത്. സംഗീതം നിർവഹിച്ചിരിക്കുന്നതു ഷിബു ജോഷ്യോ, റിയാസ് മുഹമ്മദ് എന്നിവരാണ്. സംവിധാനം ഡാറ്റസ് വേലായുധനും മുംബൈ മലയാളിയും ചലച്ചിത്ര പ്രവർത്തകയുമായ  ലിനി സുഭാഷും ചേർന്നാണ്.  

ഉമ്മർ ഗുൽമോഹർ ഛായാഗ്രഹണം നിർവഹിച്ച ഈ മ്യൂസിക്ക് വിഡിയോയുടെ എഡിറ്റിങ്ങ് അനീഷ് കുമാറും വിഫ്ക്സ് സിയാസ് ഉം ശ്രീനാഥ് നാരായണനും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. സിറോ ബഡ്ജറ്റിൽ പൂർത്തിയാക്കിയ  ഈ  വിഡിയോയുടെ എല്ലാ വശങ്ങളിലും  മല്ലുകഫെ  അംഗങ്ങൾ മാത്രമാണ്. ലോക്ക്ഡൗൺ പരിമിതികൾ കൊണ്ട് തന്നെ,  തമ്മിൽ കാണാതെ  വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നാണ്  ചിത്രീകരികേണ്ടിവന്നത്. വിഡിയോ കാണാം.