ട്രാക്കിൽ നിന്നും പോൺ താരമായി; നന്നായി പണം ഉണ്ടാക്കി; റെനി പറയുന്നു

കാർ റേസിങ് ട്രാക്കിൽ നിന്നും പോൺ മേഖലയിലേക്ക് പോയതിൽ പശ്ചാത്താപമില്ലെന്ന് തുറന്നു പറഞ്ഞ് റെനി ഗ്രേസി. ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ ജനിച്ചുവളര്‍ന്ന റെനി പറയുന്നത് താനിപ്പോള്‍ നന്നായി പണം ഉണ്ടാക്കുന്നുണ്ടെന്നും പോൺ ചിത്രങ്ങളുടെ ലോകത്തേക്കു മാറാനെടുത്തത് ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനമായിരുന്നു എന്നുമാണ്. ജീവിതത്തില്‍ ആഗ്രഹിച്ചതുപോലെ വളരാന്‍ ആകാതെ പോയ വ്യക്തിയാണ് ഞാന്‍. നന്നായി പരിശ്രമിക്കുകയും ചെയ്തു. എന്നാല്‍ വിജയം വരിക്കാനായില്ല. ജീവിതം തകര്‍ച്ചയെ മുഖാമുഖം കണ്ടപ്പോഴാണ് പോൺ ചിത്രത്തിൽ അഭിനയിക്കാന്‍  തീരുമാനിച്ചതെന്നും റെനി പറയുന്നു. 

ഇന്നത്തെ സമ്പത്ത് എന്നെങ്കിലും സൃഷ്ടിക്കാനാകുമെന്ന് ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. എന്തായാലും ഇപ്പോള്‍ അതു സാധ്യമായി. എനിക്കു സന്തോഷമുണ്ട്. ആരു വേണമെങ്കിലും എന്നെ എന്തും വിളിച്ചോട്ടെ. ഞാനതൊന്നും കാര്യമാക്കുന്നില്ല. ഞാന്‍ നന്നായി പണം ഉണ്ടാക്കുന്നുണ്ട്. എന്റെ ജോലി ആസ്വദിച്ചുതന്നെ ചെയ്യുന്നുമുണ്ട്. അതില്‍ കൂടുതൽ എന്താണ് എനിക്കു വേണ്ടത് - റെനി ചോദിക്കുന്നു. തന്റെ പോൺ ചിത്രങ്ങളും വിഡിയോകളും ഓണ്‍ലൈന്‍ വഴി വിറ്റ് മാസം 90,000 ഡോളറാണ് ഇപ്പോള്‍ റെനി സമ്പാദിക്കുന്നത്. 

പല ചിത്രങ്ങളും ചോര്‍ന്നുപോകുമെന്നും ഞാന്‍ മുന്‍കൂട്ടി കണ്ടിരുന്നു. ആദ്യത്തെ ആറു ദിവസം കൊണ്ട് 24,000 ഡോളര്‍ സമ്പാദിച്ചപ്പോള്‍ തന്നെ ഈ മേഖല തന്നെ എന്റേതെന്ന് ‍ഞാന്‍ തിരിച്ചറിഞ്ഞിരുന്നെന്നും റെനി തുറന്നു പറഞ്ഞു. .