വേദികളില്ലാത്ത ദിനങ്ങള്‍ മറികടക്കാൻ വീട്ടുമുറ്റത്തൊരു സ്റ്റേജൊരുക്കി കലാകാരൻ

ജീവിതം നാടകത്തിനായി മാറ്റിവച്ച ഒരു കലാകാരന് വേദികളില്ലാത്ത ഈ ദിനങ്ങള്‍ വേഷങ്ങളില്ലാത്ത രംഗംപോലെയാണ്. വിരസമായ കോവിഡ് ദിനങ്ങളെ മറികടക്കാന്‍ വീട്ടുമുറ്റത്തൊരു സ്റ്റേജ് പോലും അവര്‍ കെട്ടിയുയര്‍ത്തും. അത്തരത്തില്‍ ഒരു കലാകാരനാണ് കുട്ടനാട്ടുകാരനായ പ്രമോദ് വെളിയനാട്.

ഇത് പ്രമോദ് വെളിയനാട്. രണ്ടുതവണ അഭിനയമികവിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം നേടിയ നടന്‍. നാടകമില്ലാതെ ജീവിതമില്ല. അങ്ങനെയാണ് മകനെയും കൂട്ടി മുറ്റത്തൊരു കുഞ്ഞു സ്റ്റേജ് കെട്ടിയത്. ‌അടുത്ത ബെല്ലോടു കൂടി നാടകം ആരംഭിക്കില്ലെന്ന് പ്രമോദിന് അറിയാം. . എന്നിട്ടും അയ്യപ്പന്‍കാവിലേക്ക് സരിഗ ഓച്ചിറയുടെ വാഹനമെത്തി. മനസിന്റെ രംഗപടത്തില്‍ ആര്‍ട്ടിസ്റ്റിന് സന്തോഷം 

വര്‍ണവെളിച്ചത്തില്‍നിന്ന് ഇരുട്ടിലിരിക്കുന്ന കാണികളെ നോക്കി തൊണ്ടപൊട്ടിക്കുന്നവനാണ് നാടകനടന്‍. ജീവിതവും ഇപ്പോള്‍ ഏതാണ്ട് ഇങ്ങനെ തന്നെയായി