‘ആമിനത്താത്തേടെ പൊന്നുമോളാണേ...’; ട്രംപിനെ പാടിപ്പിച്ചു; അമ്പരപ്പിക്കും എഡിറ്റിങ്: വിഡിയോ

കോവിഡ് 19 പടർന്നു  പിടിക്കുകയാണ് ലോകമെങ്ങും. ലോകം ഒന്നാകെ അടച്ചിട്ട അവസ്ഥ. മലയാളികൾക്ക് ലോക് ഡൗണൊന്നും അത്ര പരിചിതമല്ല. എന്നിട്ടും വലിയൊരു മഹാമാരിയില്‍‌ നിന്ന് രക്ഷ തേടി വീടിനുള്ളിൽ ഒതുങ്ങിക്കൂടി കഴിയുകയാണ് ൃ. എന്തായാലും ഒന്നും ചെയ്യാനില്ലാത്ത മലയാളി  സോഷ്യൽ മീഡിയകളിൽ സജീവമാണ്. 

ചിരിപ്പിച്ചും ചിന്തിപ്പിച്ചും ട്രോളുകൾ ഉണ്ടാക്കിയും എല്ലാവരും തിരക്കിൽ. ഇപ്പോള്‍ ഏറ്റവുമൊടുവിൽ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ മാപ്പിളപ്പാട്ട് പാടിപ്പിച്ചിരിക്കുകയാണ് ഒരു മിടുക്കന്‍. അജ്മൽ ബാബു എന്നയാൾ എഡിറ്റു ചെയ്ത ഈ ട്രോൾ വിഡിയോ ആണ് ഇപ്പോൾ തരംഗമാകുന്നത് ‌. അഹമ്മദാബാദിൽ ഡൊണാൾഡ് ട്രംപ് പങ്കെടുത്ത നമസ്തേ ട്രംപ് പരിപാടിയിൽ നടത്തിയ പ്രസംഗമാണ് പാട്ടിനൊപ്പം ചേർത്ത് വച്ചിരിക്കുന്നത്. ചുണ്ടനക്കത്തിനടക്കം അമ്പരപ്പിക്കുന്ന മികവിലാണ് എഡിറ്റിങ്. 

പാട്ടില്‍ കയ്യടിച്ച് മെലാനിയ ട്രംപിനെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയുമെല്ലാം കാണാം. എന്തായാലും മലയാളികൾ ഈ വിഡിയോ ഏറ്റെടുത്തു കഴിഞ്ഞു. വിഡിയോ കാണാം.