നാട്ടിലെ ആരോഗ്യകേന്ദ്രങ്ങൾ എത്ര ഭേദം; യൂറോപ്പിലെ ക്വാറന്റീൻ അനുഭവം: മലയാളി; വിഡിയോ

കോവിഡ് 19 ആഗോളതലത്തിൽ ബാധിക്കുമ്പോൾ ജനങ്ങൾ പല തരത്തിലുള്ള ആശങ്കകളിലാണ്. പ്രത്യേകിച്ചും നാടും വീടും വിട്ട് അന്യരാജ്യത്ത് കഴിയുന്ന പ്രവാസികളെയാണ് ഇത് കൂടുതൽ ബാധിക്കുക. യുറോപ്പടക്കമുള്ള രാജ്യങ്ങൾ കോവിഡ് 19–ന്റെ പിടിയിലാണ്. ഈ സാഹചര്യത്തിൽ അനുഭവം പങ്കുവച്ച് മലയാളി യുവാവ് പങ്കുവച്ച വിഡിയോ ശ്രദ്ധേയമാകുന്നു.

യൂറോപ്പിൽ താമസസ്ഥലത്ത് ക്വാറന്റീനിൽ കഴിയുന്ന ജയ്സൽ എന്ന യുവാവാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഇവിടെ കാര്യങ്ങൾ കുറച്ച് ക്ഷീണമാണെന്നും തനിക്ക് ഒന്നും പറ്റാതെ നാട്ടിലെത്താൻ പ്രാര്‍ഥിക്കണമെന്നുമാണ് ഇദ്ദേഹം സുഹൃത്തുക്കളോട് പറയുന്നത്. അവിടെയുള്ള മലയാളി നഴ്സുമാർ കാരണമാണ് രോഗം ഒരു വിധം പടരാത്തതെന്നാണ് ജയ്സല്‍ പറയുന്നത്. അവിടെ ‍ഡോക്ടർമാർ നേരിട്ട് സംസാരിക്കില്ലെന്നും ഒരു ചില്ലിന്റെ അപ്പുറം നിന്ന് ഫോണിലൂടെയാണ് അസുഖവിവരം തിരക്കുന്നതെന്നും ജയ്സൽ പറയുന്നു. 

'അകലത്തെന്ന് വിചാരിച്ച അസുഖം അടുത്ത് വന്നിരിക്കുകയാണ്. പ്രായമായവരുടെ കാര്യമാണ് കഷ്ടമെന്നും അവരെ താമസിപ്പിച്ചിരിക്കുന്ന കെയർ ഹോം വച്ച് നോക്കുമ്പോൾ എത്ര മികച്ചതാണ് നമ്മുടെ നാട്ടിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ. അത് പറയാതിരിക്കാനാകില്ല. ലോകത്ത് എവിടെ പോയി കഴിഞ്ഞാലും നാട്ടിലെത്താനാണ് ആഗ്രഹിക്കുക. ജയ്സൽ പറയുന്നു. വിഡിയോ കാണാം.