'മിസ്സിസ്സ് കണ്ണന്താനത്തിനോട് മാപ്പ് ചോദിക്കാൻ മകളോട് പറയണം; മനസ്സ് തളരരുത്'; കുറിപ്പ്

നടി താരാ കല്യാണിന് നേരെ ഉണ്ടായ സൈബര്‍ ആക്രമണത്തിൽ പ്രതികരണവുമായി ജയ ധീരജ് എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ചിത്രം ദുരുപയോഗം ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും മനസ്സ് തളരരുതെന്നും അവർ പറയുന്നു.

ഡബ്സ്മാഷ് താരം കൂടിയായ താര കല്യാണിന്റെ മകൾ സൗഭാഗ്യ അൽഫോൻസ് കണ്ണന്താനത്തിന്റെ ഭാര്യയെ പരിഹാസരൂപേണ അവതരിപ്പിച്ചിരുന്നു. അതിനെതിരെ അന്ന് താൻ നെഗറ്റീവ് കമന്റിട്ടിരുന്നുവെന്നും ജയ ധീരജ് പറയുന്നു.

'കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ ഭാര്യയുടെ വായിൽ നിന്ന് മീഡിയയ്ക്കു മുൻപിൽ വീണുപോയ ചില അനവസര സംസാരത്തെ (അത് പബ്ലീഷ് ചെയ്യരുതെന്നവർ മീഡിയക്കാരോട് ആവശ്യപ്പെട്ടിരുന്നു) വളച്ചൊടിച്ച് കോമഡി രൂപത്തിൽ അവതരിപ്പിച്ചു.

ആ പ്രായമായ സ്ത്രീ അവരുടെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ, കൊച്ചുകുട്ടികളുടെ പോലും പരിഹാസപാത്രമായി. സൗഭാഗ്യ ഒരു റാങ്ക് ഹോൾഡർ ആണെന്നും‌ വളരെ ഇന്റലിജന്റ് ആയ ഒരു കുട്ടിയാണെന്നറിയാം. തരംതാഴാൻ പാടില്ലായിരുന്നു. വിവരമില്ലാത്ത ട്രോളന്മാരുടെ നിലവാരത്തിലേക്ക് ആ കുട്ടി കൂപ്പുകുത്തിയത് എന്നെ അദ്ഭുതപ്പെടുത്തി'. ജയ കുറിച്ചിരിക്കുന്നു. സൗഭാഗ്യയോട് കണ്ണന്താനത്തിന്റെ ഭാര്യയോട്് മാപ്പു ചോദിക്കാൻ പറയാനും താരാ കല്യാണിനോട് ഇവർ ആവശ്യപ്പെടുന്നു. 

ജയയുടെ കുറിപ്പ്: താര കല്യാൺ മാഡത്തിന്റെ വീഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു എന്റെ 'അമ്മ കരയുന്ന പോലെ തോന്നി .സോഷ്യൽ മീഡിയ ,അതിൽ വെറിപൂണ്ട് അധിക്ഷേപം നടത്തുന്നത് മലയാളിക്ക് വലിയ ഹരമാണ്. മറ്റുള്ളവരെ കുത്തി നോവിച്ചു കൊണ്ടുള്ള ഒരുതരം സാഡിസ്റ്റിക് പ്ലെഷർ .എന്റെ മനസ്സ് ഒരു വർഷം മുൻപിലേക്ക് സഞ്ചരിച്ചു .അന്ന് ഞാനൊരു വീഡിയോ കണ്ടു നിരവധി ലൈക്കുകളും കമെന്റുകളും വാരിക്കൂട്ടിയ താരാ ജിയുടെ മകളുടെ വീഡിയോ .അതിൽ സൗഭാഗ്യ, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ ഭാര്യയുടെ വായിൽ നിന്ന് മീഡിയയ്ക്കു മുൻപിൽ വീണുപോയ ചില അനവസര സംസാരത്തെ (അത് പബ്ലീഷ് ചെയ്യരുതെന്നവർ മീഡിയക്കാരോട് ആവശ്യപ്പെട്ടിരുന്നു )വളച്ചൊടിച്ച് കോമഡി രൂപത്തിൽ അവതരിപ്പിച്ചു. 

ആ പ്രായമായ സ്ത്രീ അവരുടെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ കൊച്ചുകുട്ടികളുടെ പോലും പരിഹാസപാത്രമായി .സൗഭാഗ്യ ഒരു റാങ്ക് ഹോൾഡർ ആണെന്ന് വളരെ ഇന്റലിജന്റ് ആയ ഒരു കുട്ടിയാണെന്നറിയാം .തരംതാഴാൻ പാടില്ലായിരുന്നു .വിവരമില്ലാത്ത ട്രോളന്മാരുടെ നിലവാരത്തിലേക്ക് ആ കുട്ടി കൂപ്പുകുത്തിയത് എന്നെ അത്ഭുദപ്പെടുത്തി .ചില മനസ്സുകൾ നൊന്താൽ തന്നെ അതൊരു ശാപമാണ് .അന്ന് സൗഭാഗ്യയുടെ വീഡിയോയിൽ നെഗറ്റീവ് കമന്റ് ഇട്ട ഏക വ്യക്തി ഞാനായിരിക്കും .ഇന്ന് താര ജി ക്ക് അനുഭവിക്കേണ്ടി വരുന്ന മാനസിക വ്യഥ നന്നായി ഉൾക്കൊള്ളാൻ കഴിയുന്നു .താങ്കളുടെ ചിത്രം ദുരുപയോഗം ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം .ഇതൊന്നും കണ്ട് മനസ്സ് തളരരുത് .നന്മകൾ ആശംസിക്കുന്നു .പറ്റുമെങ്കിൽ മിസ്സിസ് അൽഫോൺസിനോട് മാപ്പു ചോദിക്കാൻ സൗഭാഗ്യയോട് പറയണം ..നല്ലൊരു കുടുംബ ജീവിതത്തിന് സൗഭാഗ്യക്ക് എല്ലാ പ്രാർത്ഥനകളും അനുഗ്രഹങ്ങളും.