ഓർമകളുടെ ജീപ്പ്; വാഹനത്തിന്റെ കഥ പറഞ്ഞ് കണ്ണന്താനം; കുറിപ്പ്

ഓർമകൾ ഏറെയുള്ള ഒരു വാഹനത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് മുൻ കേന്ദ്രമന്ത്രിയും ഐഎഎസുകാരനുമായ അല്‍ഫോണ്‍സ് കണ്ണന്താനം.  നാശത്തിന്റെ വക്കിലെത്തിയ ഒരു ജീപ്പിനൊപ്പമുള്ള ചിത്രമാണ് അദ്ദേഹം പങ്കിട്ടത്. തന്റെ ഒൗദ്യോഗിക ജീവിതത്തിലെ ആദ്യ വാഹനമാണിതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിക്കുന്നു.

1981ല്‍ മൂന്നാര്‍/ ദേവികളും സബ് കലക്ടറായി ജോലിയില്‍ പ്രവേശിച്ചപ്പോള്‍ ഔദ്യോഗിക വാഹനമായി ലഭിച്ചത് മഹീന്ദ്ര ജീപ്പായിരുന്നു,  KL 6 0842 എന്നായിരുന്നു ഇൗ വാഹനത്തിന്റെ നമ്പർ. എന്നാല്‍ ഇപ്പോള്‍ ഇൗ വാഹനം സബ് കലക്ടര്‍ ബംഗ്ലാവിന് സമീപം ഉപേക്ഷിച്ച നിലയിലാണെന്നും കണ്ണന്താനം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇൗ വാഹനം ഏറ്റെടുത്ത് സംരക്ഷിക്കുമോ എന്നാണ് പോസ്റ്റിന് താഴെ പലരും അദ്ദേഹത്തിനോട് ചോദിക്കുന്നത്.