മൊബൈല്‍ ഫോണ്‍ ഇനി ചൂടാകില്ല; പൊട്ടിത്തെറിക്കില്ല: പുതിയ കണ്ടെത്തല്‍

മൊബൈൽ ഫോൺപൊട്ടിത്തെറിക്കുന്നത് ഇന്ന് സാധാരണമാണ്. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ ഇലക്ട്രിക്കൽ ആൻഡ് കംപ്യൂട്ടർ എൻജിനീയറിങ്ങിലെ ഗവേഷകർ ഇതിനൊരു പരിഹാരം കണ്ടെത്തി കഴിഞ്ഞു. താപം സൃഷ്ടിക്കാതെ വൈദ്യുതി സുഗമമായി പ്രവഹിക്കാൻ സഹായിക്കുന്നതിനു കൂടുതൽ കാര്യക്ഷമമായ മാർഗമാണ് കണ്ടെത്തിയിരിക്കുന്നത്. ഈ സംവിധാനം ഉപയോഗിച്ച് ഫോണുകൾ അമിതമായി ചൂടാകുന്നതും പൊട്ടിത്തെറിക്കുന്നതും ഒഴിവാക്കാനാകും.

പ്രൊഫസർ യാങ് ഹ്യൂൻസൂവും സംഘവും കാന്തികവൽക്കരണം സ്വിച്ചുചെയ്യാൻ ‘സ്പിൻ തരംഗങ്ങളുടെ’ സഹായം സ്വീകരിക്കുകയായിരുന്നു. ആന്റിഫെറോ മാഗ്നറ്റിക് മാഗ്നൻ ട്രാൻസ്പോർട്ട് ചാനലും ടോപ്പോളജിക്കൽ ഇൻസുലേറ്റർ സ്പിൻ സ്രോതസ്സും അടങ്ങുന്ന രണ്ട് ലെയർ സംവിധാനം അവർ വികസിപ്പിച്ചെടുത്തു. മുറിയിലെ ഊഷ്മാവിൽ ഉയർന്ന തലത്തില്‍ സ്പിൻ തരംഗദൈർഘ്യമുള്ള കാന്തികവൽക്കരണം തൊട്ടടുത്തുള്ള ഫെറോ മാഗ്നറ്റിക് ലെയറിനെ സ്വിച്ചുചെയ്തുവെന്ന് ലോകത്തിന് മുന്നിൽ വിജയകരമായി കാണിക്കാൻ അവർക്ക് കഴിഞ്ഞു.