മെറ്റൽ ഡിറ്റക്ടറ്റർ ശബ്ദിച്ചു; കുഴിച്ചപ്പോൾ 4000 വർഷം പഴക്കമുള്ള സ്വർണവള; അമ്പരപ്പ്

വിളവെടുപ്പ് കഴിഞ്ഞ് പാടത്ത് വർഷങ്ങളായി ഒളിഞ്ഞിരുന്നത് ലക്ഷങ്ങൾ വിലയും നൂറിലേറെ വർഷങ്ങൾ‌ പഴക്കമുള്ള നിധിയുമാണ്. ബില്ലി വോൺ എന്ന അൻപത്തിനാലുകാരനാണ്  കംബ്രിയയിലെ വൈറ്റ്ഹാവൻ ടൗണിൽ നിന്നും നിധി ലഭിച്ചത്.കയ്യിൽ മെറ്റൽ ഡിറ്റക്ടറുമായി നടക്കുമ്പോഴാണ് നിധിയുടെ സൂചന ലഭിച്ചത്. ഒരിടത്തെത്തിയപ്പോഴുണ്ട് ഡിറ്റക്ടർ ‘ബീപ് ബീപ്’ ശബ്ദം പുറപ്പെടുവിക്കുകയും അവിടെ കുഴിച്ചു നോക്കിയപ്പോഴാണ് വർഷങ്ങൾ പഴക്കമുള്ള ഒരു വള ലഭിച്ചത്.

മണ്ണു ചെളിയുമൊക്കെ പിടിച്ച് നിറം പോലും മനസ്സിലാക്കാനാത്ത അവസ്ഥയിലായിരുന്നു അത്. ട്രാക്ടറിൽ നിന്നോ മറ്റോ വിട്ടു പോയ ലോഹക്കഷ്ണമെന്നാണ് ബില്ലി കരുതിയത്. പിന്നീട് ഇതുമായി ഒരു ജ്വല്ലറിയിലെത്തിയപ്പോഴാണ് നിധിയെ കുറിച്ച് അറിയുന്നത്.

ഏകദേശം 4000 വർഷം പഴക്കമുള്ള സ്വർണത്തടവളയായിരുന്നു അത്. 22 കാരറ്റുള്ള അതിന്റെ ഇന്നത്തെ വിലയാകട്ടെ ലക്ഷങ്ങൾ വരും. 11 ഔൺസ് ശുദ്ധ സ്വർണം കൊണ്ടായിരുന്നു തടവള നിർമിച്ചിരുന്നത്. ആ സ്വർണത്തിന്റെ മാത്രം ഇന്നത്തെ വിപണിവില ഏകദേശം ഒൻപതര ലക്ഷം രൂപ വരും. പക്ഷേ വള 4000 വർഷം പഴക്കമുള്ളതായതിനാൽ മൂല്യം കൂടും. ഇപ്പോൾ ഈ തടവള അധികൃതരെ ഏല്‍പിച്ചിരിക്കുകയാണ്. ട്രഷർ ആക്ടിനു കീഴിലാണ് അതു വരുന്നതെങ്കില്‍ തടവള ലേലത്തിനു ലഭിക്കും. അതിന്റെ പണം ബില്ലിക്കു ലഭിക്കുകയും ചെയ്യും.