ഇതാ കുഞ്ഞൻ കാറുകളെ സ്നേഹിച്ച് ഒരാൾ...; കൗതുകമായി കൃഷ്ണാംബാളിന്റെ മ്യൂസിയം

വാഹനങ്ങളുടെ ചെറുപതിപ്പുകള്‍കൊണ്ട് വീടിനെ മ്യൂസിയമാക്കിയ പാലക്കാട്ടുകാരനെ പരിചയപ്പെടാം. ചന്ദ്രനഗറിലെ രാേജഷ് അംബാളാണ് എഴുനൂറിലധികം കാറുകളുമായി വീടിനെ അലങ്കരിക്കുന്നത്. പൊതുജനങ്ങള്‍ക്കും മ്യൂസിയം സന്ദര്‍ശിക്കാം. 

കളിപ്പാട്ടങ്ങളല്ല, കുട്ടിക്കളിയുമല്ല. യഥാര്‍ഥ വാഹനങ്ങളുടെ ചെറുരൂപങ്ങളെ കാണാന്‍ ചന്ദ്രനഗറിലെ കൃഷ്ണാംബാളെന്ന രാജേഷിന്റെ വീട്ടിലേക്ക് എത്തിയാല്‍ മതി. വീടിനോട് ചേര്‍ന്നാണ് അത്യപൂര്‍വമായ വാഹനങ്ങളുടെ ശേഖരം മ്യൂസിയമായി ഒരുങ്ങിയത്. മൂന്നാംവയസില്‍ ലഭിച്ച കളിപ്പാട്ടങ്ങളിലൂടെ തുടക്കം. ഇന്നിപ്പോള്‍ രാജേഷ് അംബാളിന്റെ ശേഖരത്തില്‍ ലോകത്തിലെ എല്ലാത്തരം കാറുകളുമുണ്ട്. ഒന്നല്ല 750 കാറുകളാണ് മ്യൂസിയത്തില്‍ കാഴ്ചയാകുന്നത്. വെറും കളിപ്പാട്ടങ്ങളുടെ ശേഖരമല്ലെന്ന് രാജേഷ് പറയുന്നു.

ടിന്‍ െകാണ്ടുളള രൂപങ്ങളാണ് മിക്കതും. നിറംമങ്ങിയാല്‍ അതേ നിറം നല്‍കി മിനുക്കിയെടുക്കും. കൊച്ചുകുട്ടികളെ കരുതുന്നതുപോലെയാണ് രാജേഷിന്റെ വാഹനപ്രേമം. ചന്ദ്രനഗറിലെ മിനിയേച്ചര്‍ മ്യൂസിയം ആര്‍ക്കുവേണമെങ്കിലും കാണാം. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ടു വരെയാണ് സമയം. വിന്റേജ് കാറുകളുടെ ശേഖരവും രാേജഷിനുണ്ട്.