അനുശോചനക്കാര്‍ക്ക് വിമര്‍ശനം; ‘ആര് വന്നില്ലെങ്കിലും ഒരാൾ വരും; മമ്മൂക്ക’; കുറിപ്പ്

നടൻ സത്താറിനെ തിരിഞ്ഞുനോക്കാത്തവർ പോലും മരണത്തിൽ അനുശോചിച്ച് പോസറ്റിടുന്നതിനെതിരെ രൂഷമായ ഭാഷയിൽ വിമർശിച്ച് നടൻ ആദിത്യൻ ജയൻ. ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കാതെ പിന്നെ പോസ്റ്റിടുന്നത് അദ്ദേഹത്തിന്റെ ചെകിട്ടത്ത് അടിക്കുന്നതിന് തുല്യമാണെന്നും അദിത്യൻ കുറിച്ചു. എന്നാൽ ആർക്ക് എന്ത് സംഭവിച്ചാലും അവിടേക്ക് ഓടിയെത്തുന്ന സഹായിക്കുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നും ആദിത്യൻ പ്രശംസിക്കുന്നു. ആദിത്യന്റെ കുറിപ്പ് ഇങ്ങനെ:

ജീവിച്ചു ഇരുന്നപ്പോൾ തിരിഞ്ഞു നോക്കാത്തവർ ഇന്ന് സങ്കടം കാണിക്കുന്നു കഷ്ടം ഈ നടൻ എവിടെ എന്നുപോലും മരണവാർത്ത അറിയുന്നതിന് തൊട്ടു മുന്നേ പോലും ഓർകാത്തവർ ഇന്ന് കണ്ണു നനയ്ക്കുന്നു ആത്മാവിനെ പോലും നാണക്കേട് തോന്നിക്കാണും എന്തു ഉണ്ടായാലും ഒരാൾ മാത്രം വരും മമ്മൂക്ക. ഒരാൾ ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കു സഹായിക്കു എന്നിട്ട് പോസ്റ്റ്‌ ഇടൂ. അല്ലാതെ മരിച്ചിട്ടു വരുന്ന പോസ്റ്റ്‌ ആ മരിച്ചു പോയ മനുഷ്യനുള്ള ചെകിട്ടത് അടിയാ, ചിലർക്ക് സാധിക്കും ചില സഹായം അതു ചെയ് ആദ്യം. അല്ലാതെ ജീവിച്ചു ഇരിക്കുമ്പോൾ കുറെ കുറ്റം കണ്ടുപിടിച്ചു ഉപദ്രവിച്ചിട്ടു ഇതുപോലും ഉണ്ടാകില്ലാ എന്റെ കാര്യത്തിൽ.