കുട്ടികള്‍ കോപ്പിയിടിക്കാതിരിക്കാന്‍ തലയില്‍ കാര്‍‍ഡ്ബോര്‍ഡ്; അധ്യാപികക്കെതിരെ രോഷം

പരീക്ഷയ്ക്ക് വിദ്യാർഥികൾ കോപ്പിയടിക്കാതിരിക്കാൻ തലയിൽ കാർഡ്ബോർഡ് അണിയിച്ച് അധ്യാപിക. കോപ്പിയടി തടയാനുള്ള അധ്യാപികയുടെ പുതുരീതി വൻജനരോഷമാണ് ഉയർത്തിയിരിക്കുന്നത്. കുട്ടികളുടെ രണ്ട് കണ്ണ് മാത്രമാണ് പുറത്ത് കാണുന്നത്. സെൻട്രൽ മെക്സിക്കോയിലാണ് സംഭവം. 

ഒരു രക്ഷകർത്താവ് കുട്ടികളെ ഈ രീതിയിലിരുത്തി പരീക്ഷയെഴുതിക്കുന്നത് ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചതോടെയാണ് പുറംലോകം ഈ ക്രൂരമായ രീതി അറിയുന്നത്. ഇപ്രകാരം ചെയ്ത അധ്യാപികയെ പുറത്താക്കണമെന്നാണ് ആവശ്യം. സംഭവത്തെക്കുറിച്ച് സ്കൂൾ മാനേജ്മെന്റിനോട് ചോദിച്ചപ്പോൾ വിദ്യാർഥികളുടെ സമ്മതത്തോടെയാണ് ഇത്തരമൊരു നീക്കമെന്നും പരീക്ഷ എഴുതുമ്പോൾ പൂർണ്ണ ഏകാഗ്രത ലഭിക്കാനുള്ള മനശാസ്ത്രപരമായ വഴിയാണെന്നുമാണ് ലഭിച്ച മറുപടി.