ത്രില്ലിലാണ് മഹാശ്വേത; തേടിയെത്തിയത് രാജ്യാന്തര അംഗീകാരം

ആദ്യമായി അഭിനയിച്ച ഹ്രസ്വ സിനിമയ്ക്ക് തന്നെ രാജ്യാന്തര അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് പാലക്കാട്ടുകാരി മഹേശ്വതയെന്ന ഒമ്പതു വയസുകാരി. ആരോടു പറയുമെന്ന ഹ്രസ്വസിനിമയിലെ അഭിനയത്തിലൂടെ ലോസൊഞ്ചലസ്  ഫിലിം ഫെസ്റ്റിലെ മികച്ച ബാലതാരമെന്ന നേട്ടമാണ് ശേത കരസ്ഥമാക്കിയത്.

തന്റെ ചെറുസമ്പാദ്യം കൂടി ചേര്‍ത്തുവച്ചു നിര്‍മ്മിച്ച സിനിമ ലോകോത്തര അവാര്‍ഡ് നേടിയതിന്റെ ത്രില്ലിലാണ് മഹാശ്വേത. ചെറുസിനിമകള്‍ക്കായി അമേരിക്കയിലെ ലോസൊഞ്ചലസ്  നടത്തുന്ന ഫിലിം ഫെസ്റ്റിലെ ജൂലൈ എഡിഷനിലെ മികച്ച ബാലതാരമായാണ് മഹാശ്വേതയെ തിരഞ്ഞെടുത്ത്. മതാപിതാക്കളുടെ തിരക്കുകള്‍ക്കിടയില്‍ ഇല്ലാതാകുന്ന ബാല്യങ്ങളുടെ കഥപറയുന്ന ആരോട് പറയാനെന്ന ഹ്രസ്വ സിനിമയിലെ അഭിനയത്തിനാണ് അവാര്‍ഡ്.

അറുപതു രാജ്യങ്ങളില്‍ നിന്നുള്ള നൂറിലേറെ സിനിമകളോട് മല്‍സരിച്ചാണ് നേട്ടം.പലക്കാട് സ്വദേശി സുജിത്ത് ദാസ് സംവിധാനംചെയ്ത സിനിമയ്ക്ക് ആകെ മുടക്കുമുതല്‍ ഒന്നര ലക്ഷം രൂപയാണ്. തിരുപ്പൂരില്‍ സ്ഥിരതാമസമാക്കിയ പാലക്കാട് വടഞ്ചേരി സ്വദേശി പി. യു.കൃഷ്ണന്റെ മകളാണ് മഹാശ്വേത