ചുമരുകളോ വാതിലോ ഇല്ലാത്ത ബാത്റൂം; മാതൃകയാക്കണമെന്ന് ഉടമ; ട്വിറ്ററില്‍ ചര്‍ച്ചച്ചൂട്

പല തരം ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കം നിലപാടുകള്‍ക്കുമൊക്കെ ഇടം നല്‍കുന്ന ട്വിറ്ററില്‍ വേറിട്ട ചര്‍ച്ചച്ചൂട്‍. ഇപ്പേള്‍ ട്വിറ്ററില്‍ ചര്‍ച്ചയായിരിക്കുന്നത് ഒരു ബാത്റൂമിന്റെ ചിത്രമാണ്. ചുമരുകളോ വാതിലോ ഇല്ലാത്ത ബാത്റൂമാണ് ഇത്. ആഡംബരപൂര്‍മമായ ഒരു ബെഡ്റൂമിനോട് ചേര്‍ന്നുള്ള ബാത്റൂമാണ് ഇത്. ബാത്ടബ്ബും ഷവറുമെല്ലാം അതിലുണ്ട്. 

ഡെബ്ര എന്ന റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരനാണ് ഈ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഈ സംവിധാനം കണ്ട് പലരും അമ്പരന്നിരിക്കുകയാണ്. ഒരു കര്‍ട്ടണ്‍ കൊണ്ട് പോലും മറച്ചിട്ടില്ല എന്നതാണ് വസ്തുത. 

എന്തായാലും സംഭവത്തില്‍ വിശദീകരണവുമായി വീടിന്റെ ഉടമ ട്രോയ് വില്യംസണും രംഗത്തെത്തി. പലരും എന്റെ ഈ തീരുമാനത്തില്‍ സംശയങ്ങളുന്നയിക്കുന്നുണ്ട്. പക്ഷേ ഇതെന്റെ സ്വകാര്യമായ തീരുമാനമാണ്. ഭാര്യക്കും ഭര്‍ത്താവിനും വേണ്ടി രണ്ട് ബേസിനുകളും രണ്ട് ഷവറും ബാത്റൂമിലുണ്ട്. ബാത്റൂം ഒരുമിച്ച് ഉപയോഗിക്കാനാണ് ഇത്. അതാണ് ദമ്പതികള്‍ക്ക് ആവശ്യം. 

എന്തായാലും ട്വിറ്ററിലെ പല ഉപയോക്താക്കള്‍ക്കും ഈ രീതി അത്ര ദഹിച്ചിട്ടില്ല. ശുചിമുറിയി ഉപയോഗിക്കുന്നത് ആരും കാണുന്നതിനോട് എനിക്ക് താല്‍പര്യമില്ല. അപ്പോള്‍ മാത്രമാണ് ഒരാള്‍ പൂര്‍ണമായും സ്വകാര്യമായിരിക്കുന്നതെന്നാണ് ഒരു കമന്റ്. ദമ്പതികള്‍ക്ക് ഇതല്ല വേണ്ടതെന്നും ചില കാര്യങ്ങള്‍ക്ക് മറ വേണമെന്നുമാണ് ഒരാളുടെ വാദം.