മധുരവും ശക്തവും; ഹിറ്റായി 'പെൺ ബിയർ'; സ്ത്രീകളെ താഴ്ത്തിക്കാട്ടുന്നോ?

മദ്യപാനത്തിൻറെ ആദ്യപാഠങ്ങൾ പലരും ബിയർ രുചിച്ചു നോക്കിയാണ് ആരംഭിക്കുന്നത്. അതിന് വിചിത്രമായ കാരണങ്ങളും പറയാറുണ്ട്. എന്നാൽ ബിയറിന് തികച്ചും വ്യത്യസ്തമായൊരു പദവി നല്‍കിയിരിക്കുകയാണ് ഗുരുഗ്രാമിലെ അർഡോർ 29 എന്ന പബ്ബ്.

ബിയറിന് ലിംഗഭേദം നൽകിയാണ് ഈ വിരുതൻന്മാർ തരംതിരിച്ചിരിക്കുന്നത്. 'പെൺ ബിയർ' എന്ന് വിളിക്കുന്ന ഒരു പുതിയ ബിയറാണ് ഇവർ കസ്റ്റമേഴ്സിനായി അവതരിപ്പിച്ചത്. ഇതിന് പ്രത്യേക കാരണവും പറയുന്നു.  സ്ത്രീകൾക്ക് പൊതുവെ ബിയറിന്റെ കയ്പേറിയ രുചി ഇഷ്ടപ്പെടാറില്ല. ഇതിനൊരു പരിഹാരമായാണ്   "പെൺ ബിയർ"  അവതരിപ്പിച്ചത്. ഏകദേശം ഒരു മാസംകൊണ്ട് പെൺ ബിയർ ഹിറ്റായിക്കഴിഞ്ഞു.

"പബ്ബിലെത്തുന്ന സ്ത്രീകൾ പൊതുവെ ബിയറിന്റെ കയ്പേറിയ രുചിയെ വെറുക്കുന്നു. രുചി മയപ്പെടുത്താൻ അവർ കോക്കിലോ മറ്റ് പാനീയങ്ങളിലോ ഇത് കലർത്തിയാണ് കുടിക്കാറ്. എന്നാൽ പെൺ ബിയറിന് നല്ല സ്വീകാര്യത ലഭിക്കുന്നുണ്ട്. മിക്കവരും രണ്ടാമത് ഒരു ഗ്ലാസുകൂടി നൽകാൻ ആവശ്യപ്പെടാറുണ്ട്" സ്റ്റോറന്റിന്റെ വക്താവ് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

എന്നാൽ പാനീയത്തെ മെനുവിൽ "സമ്മർ ബിയർ "എന്നാണ് രേഖപ്പെടുത്തയിരിക്കുന്നത്്. പക്ഷേ ബിയർ‍ പകരുന്ന ഗ്ലാസിന്റെ ആകൃതി മൂലമാണ് ആളുകൾ 'പെൺ ബിയർ' എന്ന് വിളിക്കാൻ തുടങ്ങിത്. അവർ ഗ്ലാസ് മോഡലിലുള്ള പ്രത്യേക ഗ്ലാസിലാണ് ബിയർ വിളമ്പുന്നത്.

എന്നാൽ ചിലർ ഇത്തരത്തിലൊരു വിളിപ്പേരിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. സ്ത്രീകളെ താഴ്ത്തിക്കാട്ടാൻ റെസ്റ്റോറന്റ് ശ്രമിക്കുന്നു എന്നാണ് ഇവരുടെ പക്ഷം. പക്ഷേ ഒരേ സമയം മധുരവും ശക്തവുമാണ് പെൺ ബീയർ. സ്ത്രീകളും ഇത്തരത്തിൽ ഒരേസമയം മധുരവും ശക്തവുമായതിനാലാണ് തങ്ങളും ബിയറിനെ അങ്ങനെ തന്നെ വിളിക്കാന്‍ ആഗ്രഹിക്കുന്നതെന്നും റെസ്റ്റോറന്റിന്റെ മറ്റൊരു വക്താവ് പറഞ്ഞു.

ബിയർ രുചിച്ചൊരു വിരുത ഫെയ്സ്ബുക്കിൽ പങ്കിട്ട പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ പെൺ ബിയർ ചർച്ചയാക്കിയത്.