ടൂറിസ്റ്റ് ബസിലേക്ക് സിമന്റ് കട്ടകൾ; വിഡിയോ വൈറൽ

വണ്ടിപ്രേമികളും ആരാധകരും മൂക്കത്ത് വിരൽ വച്ചുപോകുന്ന  ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ടൂറിസ്റ്റ് ബസിലേക്ക് സിമന്റ് കട്ടകൾ കയറ്റുന്ന വിഡിയോയാണ് അമ്പരപ്പിക്കുന്നത്. പാഴ്സലുകൾ കൊണ്ടുപോകുന്നത് സ്വകാര്യ ബസുകളുടെ പ്രധാന വരുമാനമാർഗമാണ് എന്നുവച്ച് ഇങ്ങനെ ചെയ്യാമോ എന്നാണ് ആരാധകരുടെ പക്ഷം. 

റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കേരള രജിസ്ട്രേഷനിലുള്ള ബസിലേക്കാണ് ഇത്തരത്തിൽ സിമന്റ് കട്ടകള്‍ കയറ്റുന്നത്. യാത്രക്കാരുള്ള ബസിലേക്കാണോ  കല്ലുകൾ കയറ്റുന്നതെന്ന് വ്യക്തമല്ല. മോട്ടോര്‍വാഹന നിയമ പ്രകാരം കല്ലുകൾ മാത്രമല്ല പാഴ്‍സലുകള്‍ കയറ്റുന്നതുപോലും തെറ്റാണെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. വിഡിയോ കാണാം.