നീ ആരെയാടാ പേടിപ്പിക്കുന്നേ; ഒാട്ടോക്കാരന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് പൊലീസ്; വിഡിയോ

‘നീ ആരെയാടാ പേടിപ്പിക്കുന്നേ. നീ ആണാണെങ്കിൽ നോക്കെടാ..’ ജനക്കൂട്ടം നോക്കിനിൽക്കെ ഒരു ഒാട്ടോറിക്ഷ ഡ്രൈവറുടെ ഷർട്ടിൽ കുത്തിപ്പിടിച്ച്  പൊലീസുകാരൻ പറഞ്ഞ വാക്കുകളിങ്ങനെ. വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.  

‘കോളറിൽ പിടിച്ച്   കൊണ്ടുപോകുന്നത്  കണ്ടാൽ  വല്ല  പിടികിട്ടാ  പുള്ളിയാണെന്ന് തോന്നും. ഓട്ടോ  ഡ്രൈവറാണ്.  കാര്യം  തിരക്കിയപ്പോൾ  നോ പാർക്കിങ്ങിൽ  വണ്ടിയിട്ടു  പോലും..’ ഇൗ അടിക്കുറിപ്പോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ ചിലര്‍ പങ്കുവച്ചിരിക്കുന്നത്. കണ്ണൂരിൽ നിന്നുള്ള വിഡിയോ ആണെന്നാണ് സോഷ്യൽ മീഡിയ കുറിപ്പിലെ സൂചന. എന്താണ് കേസെന്നതടക്കമുള്ള വിഡിയോയുടെ മറ്റ് വിശദാംശങ്ങള്‍ ലഭ്യമല്ല. 

വിഡിയോ കാണാം.