407 ഏക്കറിൽ കഞ്ചാവ് റിസോർട്ട്; മൈക്ക് ടൈസണിന്റെ പുതിയ ബിസിനസ്സ്

കഞ്ചാവിനായി ഒരു സർവകലാശാല. ഇത്തരമൊരു ആശയത്തിന് തുടക്കമിടുന്നത് മുന്‍ അമേരിക്കന്‍ പ്രൊഫഷനല്‍ ബോക്‌സര്‍ മൈക്ക് ടൈസൺ. വിവാദങ്ങളിൽ പലപ്പോഴും ഉയർന്നുകേട്ട താരത്തിന്റെ പുതിയ സ്വപ്നവും വലിയ ചർച്ചയാവുകയാണ്. 407 ഏക്കര്‍ സ്ഥലത്ത് ഒരു കഞ്ചാവ് റിസോര്‍ട്ട് അദ്ദേഹം ഉടൻ ആരംഭിക്കുമെന്നാണ് സൂചന. ഇതിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. 2016ല്‍ സ്ഥാപിച്ച ടൈസണ്‍ ഹോളിസ്റ്റിക് ഹോള്‍ഡിങ്‌സിന്റെ കീഴിലാണ് പുതിയ റിസോര്‍ട്ടും ആരംഭിക്കുന്നത്.

കഞ്ചാവു ചെടിയുടെ ഗുണങ്ങൾ, ചെടിയുടെ പരിചരണം, എങ്ങനെ വളർത്തണം എന്നിങ്ങനെയുള്ള സകലവശങ്ങളും സർവകലാശാലയിൽ പഠിപ്പിക്കും. കൃഷിയുമായി ബന്ധപ്പെട്ട വിവിധ റിസര്‍ച്ചുകള്‍ക്കും യൂണിവേഴ്‌സിറ്റി ഉപയോഗിക്കുമെന്നും ടൈസണ്‍ വ്യക്തമാക്കുന്നു. കാലിഫോര്‍ണിയയില്‍, ഡെസേര്‍ട്ട് ഹോട്ട് സ്പ്രിങ്‌സ് എന്ന പ്രദേശത്ത് കഞ്ചാവ് റിസോര്‍ട്ടിന്റെ ജോലികള്‍ 2017ല്‍ തന്നെ ആരംഭിച്ചിരുന്നു. നിയമപ്രകാരം റിസോര്‍ട്ടില്‍ എവിടെയും കഞ്ചാവ് ഉപയോഗിക്കാം. എന്നാല്‍ ആവശ്യക്കാര്‍ക്ക് പുറത്തേക്ക് വാങ്ങിക്കൊണ്ടു പോവാന്‍ അനുവാദമില്ല.