പാമ്പിനെ മുഴുവനോടെ അകത്താക്കി അണ്ണാൻ.. തന്നാലായത്; വൈറൽ

അണ്ണാൻകുഞ്ഞും തന്നാലായത് .... അല്ല, തന്നാലാകാവുന്നതിനുമപ്പുറം... പാമ്പും അണ്ണാനും തമ്മില്‍ ഏറ്റുമു‍ട്ടിയാല്‍ വിജയം പാമ്പിന‌ായിരിക്കുമെന്നാകാം ഉത്തരം. എന്നാൽ ഇവിടെ അതല്ല സംഭവിച്ചത്. പാമ്പിന്‍റെ കഴുത്തിൽ  മുറുക്കിപ്പിടിച്ച് അണ്ണാനെ അകത്താക്കി. 

അമേരിക്കയിലെ ഒരു ദേശീയപാർക്കിലാണ് സംഭവം. അണ്ണാൻ പാമ്പിനെ പൂർണമായും അകത്താക്കിയെന്നാണ് പാർക്ക് അധികൃതർ പറയുന്നത്. ഫെയ്സ്ബുക്ക് പേജില്‍ ചിത്രം സഹിതം ഇവർ തന്നെയാണ് വാർത്ത പങ്കുവെച്ചത്.