മൂർഖനേയും 21 കുഞ്ഞുങ്ങളേയും 'സൂക്ഷ്മമായി' പിടിച്ച് വാവ സുരേഷ്: വിഡിയോ

തിരുവനന്തപുരം കരവാരം എന്ന സ്ഥലത്ത് പാമ്പിൻ കൂട്ടിൽ നിന്ന് വാവ സുരേഷ് മൂർഖനെ പിടിക്കുന്ന വിഡിയോ വൈറലാകുന്നു. മൂർഖന്റെ 21 വിരിഞ്ഞ മുട്ടകളും വിഡിയോയിൽ കാണാം. ഒരുപാമ്പിൻ കുഞ്ഞിനുപോലും അപകടം ഉണ്ടാകാതെയായിരുന്നു സുരേഷിന്റെ പാമ്പുപിടുത്തം. സ്ഥലമുടമയുടെ അഭ്യർഥനമാനിച്ചാണ് വാവ സുരേഷ് എത്തിയത്. കുഞ്ഞുങ്ങളെയെല്ലാം ബക്കറ്റിലാക്കി, അമ്മമൂർഖനേയും പിടിച്ചു. വിഡിയോ കാണാം.