മെട്രോ ജോലിക്കിടെ കിടിലൻ ഡാൻസ്; പ്രഭുദേവ തോറ്റുപോകുമെന്ന് വാഴ്ത്ത്: വിഡിയോ

ആരുടെ ഇടയിലും കലാകാരന്മാർ ഉണ്ടാകും. അത്തരം കലാകാരന്മാരെ പുറത്തുകൊണ്ടുവരുന്നതിൽ സാമൂഹിക മാധ്യമങ്ങൾ വലിയ പങ്ക് വഹിക്കുന്നു. കൗതുകകരമായ പ്രകടനങ്ങൾ കയ്യടി നേടാറുമുണ്ട്. ഇപ്പോഴിതാ തൊഴില്‍ സമയത്തെ ചെറിയ ഇടവേളയിൽ തന്റെ കഴിവ് പുറത്തെടുത്ത് താരമായിരിക്കുകായണ് ഒരു തൊഴിലാളി. നല്ല കിടിലന്‍ ഡാന്‍സാണ് ഈ മെട്രോ തൊഴിലാളിയെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനാക്കുന്നത്. ഇയാളുടെ പ്രകടനം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

അതിശയിപ്പിക്കുന്ന മെയ് വഴക്കത്തിലൂടെയും ചുവടുകളിലൂടെയുമാണ് നൃത്തം. ഈ വിഡിയോയ്ക്ക് ഇപ്പോൾ ആരാധകർ ഏറെയാണ്. അവിടെയുള്ള മറ്റ് തൊഴിലാളികളും ഈ ഡാൻസ് ആസ്വദിച്ച് ഇരിക്കുന്നതും കയ്യടിച്ച് പ്രോൽസാഹിപ്പിക്കുന്നതും വിഡിയോയിൽ കാണാം. ഇത് കണ്ടവരെല്ലാം ഡാൻസിനെ പുകഴ്ത്തി കമന്‍റുകളുമായും എത്തുന്നു. പ്രഭുദേവ ഒന്നും അല്ല. അതുക്കും മേലെയാണ് ഈ ഡാൻസെന്നാണ് വിഡിയോ കണ്ടവരുടെ പ്രതികരണം. തൊഴിലാളിയുടെ ഡാൻസ് വിഡിയോ കാണാം.