ആനയോടൊപ്പം സെൽഫി; കലിപൂണ്ട് കുത്ത്; തൂക്കിയെറിഞ്ഞു: വിഡിയോ

ആനയ്ക്ക് മുന്നിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിക്കവേ യുവാവിനെ ആന തൂക്കിയെറിഞ്ഞു. ആലപ്പുഴ  അമ്പലപ്പുഴയിലാണ് ആനയുടെ കുത്തേറ്റ് യുവാവിന് പരുക്കു പറ്റിയത്. അറവുകാട് ക്ഷേത്രം മുൻ മാനേജറുടെ മകൻ  റെനീഷിനെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊമ്പുകൊണ്ട് ആഴത്തിൽ കുത്തേറ്റതിനാൽ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കി. അറവുകാട് ക്ഷേത്രത്തിലെ പൂര മഹോത്സവത്തിന് തിടമ്പേറ്റാൻ  നിർത്തിയിരുന്ന ആനയാണ് റെനീഷിനെ കുത്തിയത്.