ചിരിച്ചുകൊണ്ട് പരീക്ഷ എഴുതാൻ മന്ത്രി; കമന്റിൽ കുട്ടികളുടെ രോഷകരച്ചിൽ

ചിരിച്ചുകൊണ്ട് പരീക്ഷയെഴുതിക്കോളാൻ കുട്ടികളോട് മന്ത്രി. പരീക്ഷയ്ക്ക് ശേഷം കരഞ്ഞുകൊണ്ട് കമന്റിട്ട് കുട്ടികൾ. പ്ലസ്ടു വാർഷികപരീക്ഷ ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസം പകരാനായി വിദ്യാഭാസ മന്ത്രി സി രവീന്ദ്രനാഥ് പോസ്റ്റ് ചെയ്ത വിഡിയോയുടെ താഴെയാണ് കൂട്ടക്കരച്ചിൽ.

കെമിസ്ട്രി പരീക്ഷ വിദ്യാർഥികളെ ശരിക്കും വലച്ചുവെന്നാണ് പൊതുവേയുള്ള റിപ്പോർട്ടുകൾ. പല വിദ്യാർഥികളും കരഞ്ഞുകൊണ്ടാണ് പരീക്ഷ കഴിഞ്ഞിറങ്ങിയത്. പരീക്ഷ കടുകട്ടിയായതിന്റെ സങ്കടവും രോഷവും വിദ്യാർഥികൾ വിദ്യാഭ്യാസമന്ത്രിയുടെ പേജിൽ വന്ന് തീർത്തു.  ചിരിച്ചുകൊണ്ട് പതറാതെ വിസ്തരിച്ച് ഉത്തരമെഴുതണമെന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ കടുകട്ടി ചോദ്യപേപ്പർ കുട്ടികളെ അക്ഷരാർഥത്തിൽ കരയിച്ചു. 

ചില കമന്റുകൾ

'സർ ഇന്നത്തെ പരീക്ഷ (chemisty ) തികച്ചും ഞങ്ങൾക്ക് അംഗീകരികാൻ കഴിയാത്ത രൂപത്തിൽ ആയിരുന്നു question പേപ്പർ. ഞങ്ങൾ ഇമ്പോര്ടന്റ്റ് ആയി പഠിച്ച ഒരു ഭാഗം പോലും അതിൽ ഉണ്ടാരുന്നില്ല ..ഒരു കുട്ടിയുടെ ആത്മവിശ്യാസത്തെ മുഴുവൻ ഇല്ലാതാക്കിയ തരത്തിൽ ഉള്ള question paper ആയിരുന്നു സർ ഇന്നത്തെ കെമിസ്ട്രി പരീക്ഷയുടേത് ..ഒരു വിധം നന്നായി പഠിച്ച കുട്ടിക്ക് പോലും ഉത്തരം കിട്ടാത്ത അവസ്ഥ ആയിരുന്നു ഇന്നു .... ഈ പരീക്ഷ കാരണം ഞങ്ങളുടെ വരും പരീക്ഷകൾക്കു ഉള്ള മനോധൈര്യം വരെ നഷ്ടപ്പെടുത്തുന്ന തരത്തിൽ ആയിരുന്നു'.

'ഞങ്ങൾ നല്ല ധൈര്യത്തോടെ തന്നെയാ പരീക്ഷയെ നേരിടാൻ പോയത്.... പക്ഷെ ഞങ്ങളെ എല്ലാവരെയും തളർത്തി.... ഇന്നത്തെ കെമിസ്ട്രി Exam ന്റെ ഓരോ മാർക്കും ഞങ്ങള്ക്ക് വിലപ്പെട്ടതാണ്.... പക്ഷെ ഇതുപോലത്തെ qn paper ഇട്ട് ആ മാർക്ക്‌ കളയരുത്... കളയുന്നതിൽ ഞങ്ങള് യോജിക്കുന്നില്ല... important ആയിട്ടുള്ള ഒരു ചോദ്യം പോലും ഉണ്ടായില്ല എന്നത് ശ്രദ്ധേയം... സത്യം പറഞ്ഞാൽ ഒരു ഉണ്ണാകൻ ചോദ്യ പേപ്പർ തന്നെയായിരുന്നു... Retest വേണം എന്ന് തന്നെയാണ് ഭൂരിഭാഗം കുട്ടികളുടെയും നിലപാട്'.