‘ഏതു വലിയവനും ജോണിന് മുന്നിൽ കുഞ്ഞൻ’; വയനാട്ടിലെ ബോണ്‍സായി പൂന്തോട്ടം

വീടിനു ചുറ്റും ബോണ്‍സായ് വൃക്ഷങ്ങളുടെ തോട്ടമൊരുക്കിയിരിക്കുകയാണ് വയനാട് കാവുംമന്ദം ചെന്നലോട് സ്വദേശി ജോണ്‍ തൊട്ടിയില്‍. അമ്പത് ബോണ്‍സായ് വൃക്ഷങ്ങളാണ് ജോണ്‍ പരിപാലിക്കുന്നത്. 

ചൈനയിലെ വീടുകളിലെ അലങ്കാര വൃക്ഷങ്ങളെക്കുറിച്ച് ഒരു ഫീച്ചര്‍ വായിച്ചതോടെയാണ് ബോണ്‍സായി മരങ്ങളോട് ജോണിന് ഇഷ്ടം കൂടിയത്.പിന്നീട് വീട്ടില്‍ത്തനെ ബോണ്‍സായി പൂന്തോട്ടമൊരുക്കി.അമ്പത്  മരങ്ങള്‍ ഇന്ന് വീടിന് ചുറ്റും വെച്ചു പിടിപ്പിച്ചിട്ടുണ്ട്.

നാല്‍പത് വര്‍ഷം വരെ പഴക്കമുള്ളവയും ഇതില്‍പ്പെടും. ആല്‍മരത്തിന്റെ ആറ് തരങ്ങളുണ്ട്. അത്തി,പേര, ചെറുനാരകം. ചെമ്പരത്തി, പുളി തുടങ്ങിയവയാണ് മറ്റുള്ളവ. നല്ല പരിചരണം ആവശ്യമുണ്ട്. ഒരോ വര്‍ഷവും ചെടി പുറത്തെടുത്ത് വേരുകളും ശിഖരങ്ങളും മുറിക്കണം. ചെടികളോട് താല്‍പര്യമുള്ളവര്‍ക്ക് ഈ വഴി തെരഞ്ഞെടുക്കാമെന്ന് ജോണ്‍ പറയുന്നു.

ബോണ്‍സായിയുടെ വിപണനസാധ്യത ഇതുവരെ ജോണ്‍ ഉപയോഗപ്പെടുത്തിയിട്ടില്ല. നല്ലൊരു ചിത്രകാരന്‍ കൂടിയാണ് ജോണ്‍ .