ഖല്‍ബ് പൊള്ളിച്ച് മകന്‍റെ ചോദ്യം; ഉരുകുന്ന പ്രവാസി; കണ്ണുനിറച്ച് വിഡിയോ

സ്വന്തം ജീവിതവും ഉറ്റവരുടെ ജീവിതവും കരുപ്പിടിപ്പിക്കാൻ അന്യനാട്ടിൽ യാതനകൾ സഹിച്ച് പാടുപെടുന്നവരാണ് പ്രവാസികൾ. പലരും ജോലിസ്ഥലങ്ങളിലെ കഠിനാവസ്ഥകളോട് പൊരുതിയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. 

കഷ്ടപാടുകളുടെ നടുവില്‍ പിടിച്ച് നില്‍ക്കാന്‍ മണലാരണ്യത്തിലേക്ക് സ്വന്തം ജീവിതം തന്നെ ഇല്ലാതാക്കി സ്വപ്‌നങ്ങളോടെ നാട് കടക്കുന്നവരാണ് പ്രവാസികള്‍. പലകുറി സിനിമകളിലും സാഹിത്യത്തിലും പ്രവാസജീവിതം പ്രതിപാദ്യവിഷയമായിട്ടുണ്ട്. 

ജീവിതസാഹചര്യങ്ങളോട് പൊരുതി തൊഴില്‍ എടുത്ത് ജീവിക്കുന്ന ഇവരെ ഓര്‍മ്മപ്പെടുത്തുകയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ടിക് ടോക് വിഡിയോ.

ഒരു മിനിട്ട് മാത്രമാണ് വിഡിയോയുടെ ദൈർഘ്യം. അവധിക്കാലത്ത് തന്നെയും കൂടി ഗള്‍ഫിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെടുന്ന കുട്ടിയുടെ ശബ്ദത്തിനൊപ്പം പ്രവാസിയും കലാകാരനുമായ മൂവാറ്റുപുഴ പെഴയ്ക്കാപ്പള്ളി സ്വദേശി കാനാപറമ്പില്‍ ജലാലാണ് കണ്ണു നിറക്കുന്ന പ്രകടനം നടത്തിയിരിക്കുന്നത്. 

വിഡിയോ കാണാം: