ബാലഭാസ്കറിന്റെ ഓര്‍മകളിൽ സ്മൃതിഗീതം; ഫ്യൂഷനുമായി സ്റ്റീഫന്‍ ദേവസി

അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഓര്‍മകള്‍ നിറഞ്ഞ് സ്മൃതിഗീതം . വൈലോപ്പള്ളി സംസ്കൃതി ഭവന്‍ സംഘടിപ്പിച്ച മ്യൂസിക് ഫ്യൂഷന്‍ മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തിലാണ് ഫ്യൂഷന്‍ അരങ്ങേറിയത്

ബാലഭാസ്കറിന്റെ ഓര്‍മകള്‍ നിറഞ്ഞ സായാഹ്നത്തില്‍ ഒത്തുചേരാന്‍ മന്ത്രിമാരുള്‍പ്പെടെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധിപേര്‍ എത്തിയിരുന്നു. മന്ത്രിമാരായ എ.കെ.ബാലനും ,കടകംപള്ളി സുരേന്ദ്രനും ചേര്‍ന്നു സ്മൃതിഗീതത്തിനു തുടക്കമിട്ടു

ഫ്യൂഷനു നേതൃത്വം നല്‍കിയ സ്റ്റീഫന്‍ ദേവസിയുടെ ബാലഭാസ്കറിന്റെ ഓര്‍മകള്‍ ഒത്തുചേര്‍ന്നവരുടെ കണ്ണിനെ ഈറനണിയിച്ചു. പിന്നീടു ബാലഭാസ്കറിന്റെ പ്രീയപ്പെട്ട ഗാനങ്ങള്‍ സംഗീതമായി പെയ്തിറങ്ങി.