അയ്യനെ കാണാൻ ഒരു കൊച്ചു അതിഥി; കൗതുകം

ശുഭപ്രതീക്ഷയുടെ അടയാളമായി സന്നിധാനത്ത് പച്ച നിറത്തിലെ കൗതുകം. നിമിഷങ്ങൾക്കുള്ളിൽ പലരും നിറം മാറുന്ന ലോകത്ത് ഞാനതിനില്ലെന്ന ഭാവം. സ്വാമിമാരുടെ ശരണം വിളി കേൾക്കാൻ ആഴിക്ക് സമീപം മുടങ്ങാതെയെത്തുന്നുവെന്നും സങ്കൽപം.    

എന്റെ നാട്ടിലേക്ക് ആരൊക്കെ വരുന്നതെന്ന കൗതുകം. ശരണം വിളിച്ച് നീങ്ങുന്നതിനിടയിലും പലരുടെയും ശ്രദ്ധയെത്തുന്നു.മൊബൈൽ ക്യാമറ മിന്നുന്നു. ദൂരെ നിന്ന്. ഏറെ അടുത്തേക്ക്. ഒരു ഭാവവ്യത്യാസവുമില്ല. പാലമായി മാറിയ വടിയിലൂടെ നീങ്ങി വഴിയിൽ വീണു. എന്നിട്ടും ആരും വിട്ട് മാറാൻ ഒരുക്കമല്ല. ആളൊഴിഞ്ഞ നേരം പതിനെട്ടാം പടിയോട് ചേർന്നെത്തിയ ഈ പച്ച വേഷക്കാരൻ ചെറുതായൊന്നുമല്ല കൗതുകം നിറച്ചത്.

ഒരു മണിക്കൂറിലധികം നീണ്ടതിന് പിന്നാലെ ഞാൻ തളർന്നെന്ന മട്ടിൽ ഇരുപ്പുറപ്പിച്ചു. എന്റെ പ്രത്യേകത നിറം മാറ്റമാണെങ്കിൽ ഇത്തവണ അതിനില്ലെന്ന ഭാവത്തിൽ പതിയെ ആൽമരത്തിലേക്ക്.