വീണ്ടും ഭാഗികമായി പണിമുടക്കി ഫെയ്സ്ബുക്ക്; ട്വിറ്ററില്‍ ട്രെന്‍ഡിങ് ടോപ്പിക്, ചര്‍ച്ച

വീണ്ടും പണിമുടക്കി ഫെയ്സ്ബുക്ക്. ഇന്ന് രാവിലെ 9.30ഓടെയാണ് ഫെയ്സ്ബുക്ക് ഭാഗികമായി നിലച്ചത്. ഫെയ്സ്ബുക്ക് ന്യൂസ്ഫീഡുകൾ കാണുന്ന സ്ഥാനത്ത് Something went wrong എന്നാണ് എഴുതി കാണിച്ചത്. ആഗോളവ്യാപകമായ പ്രശ്നമാണോ എന്ന് വ്യക്തമല്ല. ആഗസ്റ്റ് മൂന്നാം തീയതിയും ഫെയ്സ്ബുക്ക് സമാനരീതിയിൽ പണിമുടക്കിയിരുന്നു. ഇത്തവണ ചാറ്റ് ചെയ്യുന്നതിനും പ്രശ്നം നേരിട്ടു. ഒരു മണിക്കൂറിന് ശേഷം ഫെയ്സ്ബുക്ക് പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്. 

മൊബൈൽ ഫോണിൽ 45 മിനുട്ട് മുതൽ ഒരുമണിക്കൂർ വരെയുള്ള പോസ്റ്റുകൾ മാത്രം കാണാൻ സാധിച്ചത്. ഫെയ്സ്ബുക്ക് തകരാറിനെക്കുറിച്ച് മറ്റ് സമൂഹമാധ്യമത്തിലും പ്രചരിക്കുന്നുണ്ട്. ട്വിറ്ററില്‍ ഫെയ്സ്ബുക്ക് ഡൗണായത് പ്രധാന ട്രെന്‍റിംഗ് ടോപ്പിക്കായി.  ഇതോടെയാണ് പലരും ന്യൂസ് ഫീഡ് ശ്രദ്ധിച്ചത്.