സായി ക്ഷേത്രത്തിന് 25 ലക്ഷം രൂപയുടെ സ്വർണകിരീടം സമ്മാനിച്ച് ശിൽപ ഷെട്ടി

ഷിർദിയിലെ സായിബാബ ക്ഷേത്രത്തിന് 25 ലക്ഷം രൂപയുടെ സ്വർണകിരീടം സമ്മാനിച്ച് നടി ശിൽപ ഷെട്ടി. 800 ഗ്രാം തൂക്കമുള്ള സ്വർണകിരീടമാണ് ശിൽപ ക്ഷേത്രത്തിലേക്ക് സമർപ്പിച്ചത്. ശിൽപ തന്നെയാണ് കിരീട സമര‍പ്പണത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. 

‘നന്ദി സായി, ക്ഷമയും വിശ്വാസവുമാണ് പ്രധാനമെന്ന് നിങ്ങളെന്നെ പഠിപ്പിച്ചിട്ടുണ്ട്. എന്നെയും എന്റെ കുടുംബത്തെയും എന്നും സംരക്ഷിച്ചിട്ടുണ്ടെന്ന് അറിയുമ്പോൾ ഞാൻ തല കുമ്പിട്ട് വണങ്ങുകയാണ്’– ശിൽപ കുറിച്ചു.

ഭത്താവ് രാജ് കുന്ദ്ര, മാതാവ് സുനന്ദ ഷെട്ടി, മകൻ വിയാൻ രാജ് കുന്ദ്ര, സഹോദരി ഷമിതാ ഷെട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വർഷത്തിൽ ഒരിക്കലെങ്കിലും ശിൽപ ഇൗ ക്ഷേത്രം സന്ദർശിക്കാറുണ്ട്.