ലോകത്തിലെ ഏറ്റവും കഥകളി രൂപം തേക്കടിയിൽ; ലക്ഷ്യം ഗിന്നസ്

ലോകത്തിലെ ഏറ്റവും വലിയ കഥകളി രൂപത്തിന്റെ മാതൃക തേക്കടിയിൽ സഞ്ചാരികൾക്കായി തുറന്നു. 45 അടി ഉയരവും 30 അടി വീതിയിലും നിർമിച്ചിരിക്കുന്ന കഥകളി ശില്പം ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിക്കാൻ ഒരുങ്ങുകയാണ്. തേക്കടിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഹോട്ടൽ ഗ്രൂപ്പാണ് കഥകളി ശില്പം നിർമിച്ചത്.

തേക്കടിക്ക് സമീപം കുമളിയിലെ സ്വകാര്യ ഹോട്ടൽ ഗ്രൂപ്പായ ഹൈറേഞ്ച് പ്ലാസയുടെ പുറം ഭിത്തിയിലാണ് ശില്പം നിർമ്മിച്ചിരിക്കുന്നത്. ആറു മാസത്തോളം സമയമെടുത്താണ് ഈ  ശില്പം  നിർമിച്ചത്. 

45 അടി ഉയരം 30 അടി വീതിയിലുമാണ് ശില്പം തയ്യാറാക്കിയിരിക്കുന്നത്. സിമന്റ്, മണൽ, പുട്ടി എന്നിവയോടൊപ്പം വിവിധ നിറങ്ങളും കൂട്ടി ചേർത്താണ് കേരളത്തിന്റെ സ്വന്തം കലാ രൂപമായ കഥകളിയുടെ നിർമ്മാണം. തേക്കടിയിൽ എത്തുന്ന സഞ്ചാരികളിലൂടെ കഥകളിക്ക് കൂടുതൽ പ്രചാരം നൽകുകയാണ് ലക്ഷ്യം. കഥകളി ശില്പം ഗിന്നസ് വേൾഡ് റെക്കോർഡ് ബുക്സിൽ ഇടം പിടിക്കാൻ ഒരുങ്ങുകയാണ്.

കുമളിയിൽ നടന്ന യോഗത്തിൽ 25 വർഷത്തിന് മുകളിൽ കഥകളി അവതരിപ്പിക്കുന്ന കലാകാരന്മാരെ  ആദരിക്കുകയും, കഥകളി ശില്പി- കുമളി ചെങ്കര സ്വദേശി പ്രഭുവിനെ  ആദരിക്കുകയും ചെയ്തു. ശില്പം കാണുന്നതിനായി നിരവധി ആളുകളാണ് എത്തുന്നത്.