കുടുസുമുറിയില്‍ കഴിഞ്ഞ റാണിക്കും കുടുംബത്തിനും ദുരിതങ്ങളില്‍ നിന്ന് മോചനം

കോഴിക്കോട് നഗരമധ്യത്തിലെ  കുടുസുമുറിയില്‍  കഴിഞ്ഞ  റാണിക്കും കുടുംബത്തിനും ദുരിതങ്ങളില്‍ നിന്ന് മോചനം.  മനോരമ ന്യൂസ് വാര്‍ത്തയെത്തുടര്‍ന്ന്  എം.കെ. മുനീര്‍ എം.എല്‍.എ  ഇടപെട്ടാണ് ഇവരെ മുണ്ടിക്കല്‍താഴത്തെ വാടക വീട്ടിലേക്ക് മാറ്റിതാമസിപ്പിച്ചത്.  

രണ്ടുമീറ്റര്‍ നീളവും. അരമീറ്റര്‍ വീതിയുമുള്ള  ചായ്പിലെ റാണിയുടെയും കുടുംബത്തിന്റെയും ദുരിതജീവിതത്തിന് അറുതിയായി. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നിരവധി പേരാണ് സഹായവാഗ്ദാനവുമായി രംഗത്ത് എത്തിയിരുന്നത്.

 മുതലക്കുളത്തെ ചായ്പില്‍ നിന്നും മാറാനായതിന്റെ സന്തോഷമായിരുന്നു റാണിയുടെ മുഖത്ത്.