പെണ്‍കുട്ടികളെന്താ പഴക്കുലയോ കോഴിക്കുഞ്ഞുങ്ങളോ? പിന്തുണയുമായി കലക്ടർ ബ്രോ

കോട്ടയം മെഡിക്കൽ കോളേജ് ഹോസറ്റലിലെ പെൺകുട്ടികളുടെ സമരത്തിന് പിന്തുണയുമായി കോഴിക്കോട് മുൻ കലക്ടര്‍ പ്രശാന്ത് നായർ രംഗത്ത്. ഏഴരക്ക് ഹോസ്റ്റലിൽ കയറണ‌മെന്ന് ഹോസ്റ്റൽ അധികാരികളുടെ ഉത്തരവിനെതിരെയാണ് പ്രതിഷേധം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കളക്ടർ ബ്രോ പിന്തുണ പ്രഖ്യാപിച്ചത്. 

പോസ്റ്റിന്‍റെ പൂർണരൂപം:

''പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും ഒരേ അവകാശങ്ങളല്ലേ? അടച്ച്‌ പൂട്ടിയിട്ട്‌ സംരക്ഷിക്കാൻ ഇവരെന്താ പഴക്കൊലയോ കോഴിക്കുഞ്ഞുങ്ങളോ? സ്ത്രീസുരക്ഷയെന്നാൽ പൊന്നും പണ്ടോം ബാങ്കിൽ പൂട്ടി വെക്കുന്ന പോലെ സുരക്ഷിതമാക്കി വെക്കലാണെന്ന് ചിലർക്കെങ്കിലും ധാരണയുണ്ടെന്ന് മനസ്സിലായി''.