പഴങ്ങളിലും പച്ചക്കറികളിലും സ്റ്റിക്കര്‍: സത്യം ഇതാണ്; വില കൂട്ടുന്നത് തന്ത്രം

പഴങ്ങളിലും പച്ചക്കറികളിലും ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കറുകൾ എല്ലാവരേയും ആശങ്കയിലാക്കാറുണ്ട്. അവയ്ക്ക് എപ്പോഴും വിലയും കൂടുതലായിരിക്കും. ഗുണനിലവാരം കൂടിയവയാണ് അതെന്നാണ് കടക്കാർ നമ്മെ വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ അതിന്റെ സത്യാവസ്ഥ ഇങ്ങനെയാണ്. 

പിഎല്‍യു കോഡ് അഥവാ പ്രൈസ് ലുക്ക്അപ്പ് നമ്പര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. വിളകളുടെ യഥാർഥ സ്വഭാവമാണ് ഇൗ പ്രൈസ്ടാഗ് നമ്മെ ബോധ്യപ്പെടുത്തുന്നത്. ഇവ ജൈവമാണോ രാസ കീടനാശിനി തളിച്ചതാണോ, അതോ ജനിതകമാറ്റം വരുത്തിയ വിളകളാണോ എന്നൊക്കെ അറിയാനുള്ള മാർഗമാണ് ഇൗ കോഡുകൾ. 

ഇന്റര്‍നാഷനല്‍ ഫെഡറെഷന്‍ ഫോര്‍ പ്രോഡക്റ്റ് സ്റ്റാന്‍ഡേര്‍ഡ് (IFPS) ആണ് ഇത് നിശ്ചയിക്കുന്നത്. 2001ലാണ് ഇത് നിലവിൽ വന്നത്. വിളകൾക്ക് നിശ്ചിത നിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നിലവിൽ വന്നത്. 

നാലക്കനമ്പർ 9 ലാണ് ആരംഭിക്കുന്നതെങ്കിൽ അത് ജൈവമാണെന്ന് മനസിലാക്കാം. 4ൽ തുടങ്ങുകയാണെങ്കിൽ പാരമ്പര്യ രീതിയിൽ ഉൽപാദിപ്പിച്ചാതകും , പക്ഷെ രാസകീടനാശിനി തളിച്ചിട്ടുണ്ടാകും.  പിഎല്‍യു കോഡില്‍ നാലു നമ്പറുകളാണ് ഉള്ളതെങ്കില്‍ ഇവ പാരമ്പര്യരീതിയില്‍, എന്നാല്‍ പെസ്റ്റിസൈഡുകള്‍ ഉപയോഗിച്ചു വളര്‍ത്തിയവയാണ്. ഈ നമ്പറുകള്‍ 4 വച്ചാണു തുടങ്ങുന്നതെങ്കില്‍ പാരമ്പര്യരീതിയില്‍ വളര്‍ത്തിയെടുത്തവയാണ്.  

സ്റ്റിക്കറിലെ പിഎല്‍യു കോഡ് നാലക്ക കോഡ് ആണെങ്കില്‍ പഴങ്ങള്‍ കീടനാശിനി ഉപയോഗിച്ച് വിളവെടുത്തതാണ്. നാലക്കത്തില്‍ അവസാനിക്കുന്ന പിഎല്‍യു കോഡിലൂടെ പച്ചക്കറി അല്ലെങ്കില്‍ പഴം ഏതാണെന്ന് അറിയാന്‍ സാധിക്കും.